പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും പാകിസ്ഥാന്‍ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ രംഗത്ത്. താന്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരാതിരിക്കാന്‍ കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണെന്ന് താരം പറയുന്നു. ഇന്നലെ ട്വിറ്ററിലുടെയാണ് കനേരിയ പാക്ക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഒത്തുകളിച്ചതിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിടുകയാണ് കനേരിയ ഇപ്പോള്‍.
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എന്നെ പിന്തുണച്ചിരുന്നെങ്കില്‍ ഒരുപാട് ലോക റെക്കോര്‍ഡുകള്‍ കരിയറില്‍ താന്‍ തകര്‍ത്തേനെ എന്നും ക്രിക്കറ്റ് ഇതിഹാസം ലാറയെ താന്‍ അഞ്ചു തവണ പുറത്താക്കിയിട്ടുണ്ട്. അത് തന്റെ കഴിവ് ആണ് കാണിക്കുന്നതാണെന്നും കനേരിയ പറഞ്ഞു. നേരത്തെ പാക്ക് ക്രിക്കറ്റ് ടീമില്‍ താന്‍ ഒരുപാട് പീഡനങ്ങള്‍ അനുഭവിച്ചിരുന്നതായും ന്യൂനപക്ഷ സമുദായത്തില്‍പെട്ടതായതിനാല്‍ ടീമില്‍ നിന്നും പലപ്പോളും വിവേചനം അനുഭവപെട്ടിരുന്നതായും താരം പറഞ്ഞിരുന്നു. ഇത് ക്രിക്കറ്റ് ലോകത്തെ ആകെ പിടിച്ചു കുലുക്കിയിരുന്നു.
Post Your Comments