ദില്ലി : രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 358 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 10,453 ആയി. 24 മണിക്കൂറുകള്‍ക്കിടെ 1211 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഒറ്റദിവസത്തില്‍ ഇത്രയധികം രോഗം സ്ഥിരീകരിക്കുന്നതും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ആദ്യമാണ്. എല്‍എന്‍ജിപി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദില്ലിയില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗര്‍ഭിണിയായ മലയാളി നഴ്‌സിന്റെ 2 വയസ് പ്രായമുള്ള കുട്ടിക്കും രോഗ ബാധ സ്ഥിരീകരിച്ചു.
അതേ സമയം മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 352 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒറ്റ ദിവസം 300ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2334 ആയി. രാജ്യത്ത് ഇന്നലെ മാത്രം 11 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതില്‍ 9ഉം മുംബൈയിലാണ്.
കൂടാതെ ആഗ്രയില്‍ ഇന്നലെ മാത്രം 35 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ആഗ്ര നടത്തുന്ന മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ജില്ലയില്‍ ഇത് വരെ ആകെ 138 കേസുകള്‍ ആണുള്ളത്.
Post Your Comments