
കൊല്‍ക്കത്ത: ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് പശ്ചിമ ബംഗാളിന് വീണ്ടും നിര്‍ദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്.
നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കത്തും മന്ത്രാലയം പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിക്കും, പോലീസ് മേധാവിക്കും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നടപടികള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും, നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
ലോക്ക് ഡൗണ്‍ വ്യാപകമായി ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ നടപടികള്‍ കൃത്യമായി ഏകോപിപ്പണമെന്ന് നിര്‍ദ്ദേശം നല്‍കി നേരത്തെ ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിന് കത്തു നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും നടപടികള്‍ സംസ്ഥാനം സ്വീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രാലയം വീണ്ടും നിര്‍ദ്ദേശം നല്‍കിയത്.
ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം മുമ്പും കത്തയച്ചിരുന്നു. അനാവശ്യമായി കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതും, മത പ്രാര്‍ത്ഥനകള്‍ക്കായി ആളുകള്‍ പള്ളികളില്‍ ഒത്തു കൂടുന്നതും തുടര്‍ക്കഥയാണ്. ഇതിനെതിരെ എത്രയും വേഗം തന്നെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ALSO READ: നിങ്ങളുടെ അടുത്ത് കൊറോണാ വൈറസ് ബാധിതന്‍ ഉണ്ടോ? ആപ്പിളും ഗൂഗിളും ഇന്ത്യയെ അനുകരിച്ച് മുന്നോട്ട്
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ മാത്രം ഇത് പാലിക്കപ്പെടുന്നില്ല. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങുന്നതായും കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായും സെക്യൂരിറ്റി ഏജന്‍സികള്‍ വഴി കേന്ദ്രത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നിര്‍ദ്ദേശം നല്‍കി കൊണ്ട് സംസ്ഥാനത്തിന് കത്തയച്ചത്.
Post Your Comments