മാഡ്രിഡ് : കോവിഡ് മരണവും ലോക്ഡൗണും കൂടി ആയതോടെ സമ്പദ് വ്യവസ്ഥ തകര്‍ന്ന് സ്‌പെയിന്‍. ഇതോടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുമായി സ്‌പെയിന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് സ്‌പെയിന്‍. ആഴ്ചകളായി തുടരുന്ന ലോക്ക്ഡൗണില്‍ സമ്പദ്‌വ്യവസ്ഥ നിശ്ചലമായതിനെ തുടര്‍ന്നാണ് ഇളവുകള്‍ നല്‍കാനുള്ള തീരുമാനം.
നിര്‍മാണ മേഖല, ഫാക്ടറികള്‍ ഉള്‍പ്പെടെയുള്ള അവശ്യമേഖലകള്‍ക്കാണ് കര്‍ശന ഉപാധികളോടെ ഇളവുകള്‍ നല്‍കിയിരിക്കുന്നത്. മറ്റുള്ളവര്‍ വീടുകളില്‍ തന്നെ തുടരണം. ഇറ്റലിയിലും ഇന്ന് ചെറുകിട സ്ഥാപനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ തുറന്നിരുന്നു. സ്‌പെയിനില്‍ 10 ലക്ഷത്തോളം ഫേസ് മാസ്‌കുകള്‍ ഇളവുകള്‍ ലഭിച്ചിരിക്കുന്ന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. കഴിഞ്ഞ 24 മണിക്കൂറിനിടെ 517 പേരാണ് സ്‌പെയിനില്‍ മരിച്ചത്. 17,?480 പേരാണ് ഇതിനകം രാജ്യത്ത് ആകെ മരിച്ചത്. 169,496 പേര്‍ക്ക് ഇതേവരെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു.
Post Your Comments