Latest NewsIndiaNews

ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം; ഒ​റ്റ​യ്ക്ക് വീ​ട്ടി​ലി​രു​ന്ന് ബോ​റ​ടി​ച്ച 17കാ​ര​ന്‍ കൂ​ട്ടു​കാ​ര​നെ ട്രോ​ളി ബാ​ഗിൽ ക​ട​ത്തി​ക്കൊ​ണ്ടു വന്നു; പിന്നീട് സംഭവിച്ചത്

മം​ഗ​ളൂ​രു: രാജ്യത്ത് ലോക്ക് ഡൗൺ നി​യ​ന്ത്ര​ണം തുടരുമ്പോൾ ഒ​റ്റ​യ്ക്ക് വീ​ട്ടി​ലി​രു​ന്ന് ബോ​റ​ടി​ച്ച 17കാ​ര​ന്‍ കൂ​ട്ടു​കാ​ര​നെ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന​ത് ട്രോ​ളി ബാഗിൽ. സംഭവം കണ്ട് പൊലീസ് ഞെട്ടി. മം​ഗ​ളൂ​രു​വി​ലെ ബ​ല്‍​മ​ട്ട ആ​ര്യ​സ​മാ​ജം റോ​ഡി​ലെ ഫ്ലാ​റ്റി​ലാ​ണ് സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

അവശ്യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന​ല്ലാ​തെ ആ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും പു​റ​ത്തു ​നി​ന്ന് ആ​ര്‍​ക്കും പ്ര​വേ​ശ​നം ന​ല്‍​കി​ല്ലെ​ന്നും ഫ്ലാ​റ്റി​ലെ സെ​ക്യൂ​രി​റ്റി പ​റ​ഞ്ഞ​തോ​ടെ​യാ​യി​രു​ന്നു ട്രോ​ളി ക​ട​ത്ത​ല്‍. പാ​ണ്ഡേ​ശ്വ​ര​ത്തു​ള്ള കൂ​ട്ടു​കാ​ര​നെ വ​ലി​യ ട്രോ​ളി ബാ​ഗി​ലാ​ക്കി 17കാ​ര​ന്‍ ഫ്ലാ​റ്റി​ലെ ലി​ഫി​റ്റി​ന്‍റെ അ​ടു​ത്തെ​ത്തി. ലി​ഫ്റ്റ് കാ​ത്തു ​നി​ല്‍​ക്ക​വേ​യാ​ണ് ബാ​ഗ് ത​നി​യെ അ​ന​ങ്ങു​ന്ന​ത് അ​വി​ടു​ണ്ടാ​യി​രു​ന്ന ഒ​രാ​ളു​ടെ ശ്ര​ദ്ധ​യി​പ്പെ​ടു​ന്ന​ത്. ഇ​തോ​ടെ സം​ശ​യം തീ​ര്‍​ക്കാ​ന്‍ താ​മ​സ​ക്കാ​രും സെ​ക്യൂ​രി​റ്റി​യും ചേ​ര്‍​ന്നു ബാ​ഗ് തു​റ​ന്നു. അ​പ്പോ​ഴാ​ണ് ബാ​ഗി​ന​ക​ത്ത് ഒ​രു പ​യ്യ​ന്‍ ചു​രു​ണ്ടി​രി​ക്കു​ന്ന​ത് കാ​ണു​ന്ന​ത്.

ALSO READ: ദേശീയ ലോക്ക് ഡൗൺ നീട്ടുന്നതിനുള്ള പുതിയ മ‍ാ‍​ർ​ഗനി‍ർദേശം ഇന്നു പുറത്തിറക്കാൻ നീക്കവുമായി കേന്ദ്രസ‍ർക്കാ‍‍ർ

പോ​ലീ​സെ​ത്തി ഇ​രു​വ​രേ​യും സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച്‌ താ​ക്കീ​ത് ചെ​യ്തു. ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച​തി​നു കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്തു വി​ട്ട​യ​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button