Latest NewsKerala

സൗജന്യ ഭക്ഷണക്കിറ്റിനായി മകനെയും കൂട്ടി വീട്ടമ്മ നടന്നത് 30 കിലോമീറ്റർ ; ഒടുവില്‍ താങ്ങായി പൊലീസ്

കണ്ണൂര്‍: ദുര്‍ബലവിഭാഗകാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വാങ്ങാന്‍ വീട്ടമ്മയും മകനും താണ്ടിയത് കിലോമീറ്ററുകള്‍. വാടകവീട്ടില്‍ താമസിക്കുന്ന ആയിഷയും പതിനാറുകാരനായ മകനുമാണ് 30 കിലോമീറ്റര്‍ അകലയുള്ള റേഷന്‍ കടയിലേക്ക് നടന്ന് എത്തിയത്. കണ്ണൂര്‍, കോളയാട് സ്വദേശിയായ ആയിഷയും കുടുംബവും ഇപ്പോള്‍ പത്തായക്കുന്നിലെ വാടകവീട്ടിലാണ് താമസിക്കുന്നത്.

വായന്നൂരിലെ റേഷന്‍കടയിലാണ് ഇവര്‍ക്ക് കാര്‍ഡുള്ളത്. ഹൃദ്രോഗിയായ ഭര്‍ത്താവും മൂന്ന് മക്കളുമടങ്ങുന്നതാണ് ആയിഷയുടെ കുടുംബം. സൗജന്യ പലവ്യഞ്ജനക്കിറ്റ് വാങ്ങാനായി കഴിഞ്ഞദിവസം രാവിലെ ആയിഷ മകനെയുംകൂട്ടി വായന്നൂരിലെത്തി. കിറ്റ് വാങ്ങി മടക്കയാത്രയാരംഭിച്ച ഇവര്‍ തളര്‍ന്ന് കണ്ണവം ടൗണിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഇരുന്നു.

അടച്ചുപൂട്ടലില്‍ പട്ടിണിയായതിനെ തുടർന്ന് അമ്മ കുട്ടികളെ നദിയിൽ എറിഞ്ഞു കൊന്നതെന്നത് വ്യാജ വാർത്ത: മലയാള മാധ്യമങ്ങളുടെ തെറ്റായ പരിഭാഷ വീണ്ടും വിവാദമാകുന്നു

ഒടുവില്‍ കണ്ണവം പൊലീസാണ് ഇവര്‍ക്ക് തുണയായത്.പൊലീസ് വാഹനത്തിലാണ് ഇവരെ പത്തായക്കുന്നിലെ വീട്ടിലെത്തിച്ചത്.ഇവരുടെ ദുരിതാവസ്ഥ അറിഞ്ഞ വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ സഹായവുമായി എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button