Latest NewsNewsKuwaitGulf

കുവൈറ്റില്‍ വീണ്ടും കോവിഡ് മരണം : പ്രവാസികളില്‍ രോഗവ്യാപനം

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. 50 വയസുകാരനായ സ്വദേശിയാണ് മരിച്ചത്. ഇതോടെ കുവൈത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. അതേസമയം 45 ഇന്ത്യക്കാരുള്‍പ്പെടെ 66 പേർക്ക് കൂടി കുവൈത്തിൽ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1300 ആയി. ഇവരില്‍ 150 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. 1145 പേരാണ് നിലവിൽ ചികത്സയിലുള്ളത്. ഇവരിൽ 26 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

Read Also : പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള സാധ്യത ഒരുമാസത്തേക്ക് അടച്ചു; വിമർശനവുമായി കെ.ടി.ജലീല്‍

കൊറോണ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം കുവൈറ്റിന് പിന്തുണയുമായി ഇന്ത്യന്‍ മെഡിക്കല്‍ സംഘം കുവൈറ്റിലെത്തി. ഇന്ത്യയുടെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം എന്നറിയപ്പെടുന്ന മെഡിക്കല്‍ സംഘമാണ് പ്രത്യേക വ്യോമസേന വിമാനത്തില്‍ കുവൈറ്റിലെത്തിയത്. കുവൈറ്റ് പ്രധാനമന്ത്രിയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ടിറ്റ്വറില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button