തിരുവനന്തപുരം: ഒരുമാസത്തേക്കു പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള സാധ്യത അടച്ചുവെന്ന വിമർശനവുമായി മന്ത്രി കെ.ടി.ജലീല്‍. സുപ്രീംകോടതിയില്‍ തിരിച്ചടിച്ചത് ഹര്‍ജി നല്‍കിയവരുടെ അവധാനതയില്ലായ്മയാണെന്നും ആളുകളുടെ കണ്ണില്‍പൊടിയിടാന്‍ ആലോചനയില്ലാത്ത ഇടപെടലുകള്‍ നടത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയില്‍ പോകുംമുന്‍പ് കേന്ദ്രത്തെയാണ് സമീപിക്കേണ്ടിയിരുന്നത്. തിരികെയെത്തുന്നവരെ സ്വീകരിക്കാന്‍ സംസ്ഥാനം തയാറെടുത്തിരുന്നെന്നും ജലീല്‍ കൂട്ടിച്ചേർത്തു.
വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ ഉടന്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. യാത്രാനുമതി നല്‍കുന്നത് ലോക്ഡൗണിന്റെ ലംഘനമാകും. എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരുകയാണ് വേണ്ടതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments