UAELatest NewsNews

വൈറസ് കോശങ്ങളുടെ രൂപത്തിൽ ബോംബുകൾ ധരിച്ച ചാവേർ ആക്രമണകാരികളായി മുസ്ലീങ്ങൾ; ചിത്രം പ്രചരിപ്പിച്ച ഇന്ത്യക്കാരനെതിരെ യുഎഇയിൽ നടപടി

ഇസ്ലാമിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ഇന്ത്യക്കാരന് യുഎഇയിൽ ജോലിയിൽ ജോലി നഷ്ടമായതായി റിപ്പോർട്ട്. ഗൾഫ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ദുബായിലെ മോറോ ഹബ് ഡാറ്റാ സൊല്യൂഷൻസ് കമ്പനിയിൽ ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ഹൈദരാബാദിൽ നിന്നുള്ള ബാല കൃഷ്ണ നക്കയെ ആണ് പുറത്താക്കിയത്.

Read also: സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ പോലും അന്വേഷിച്ചില്ല; എന്നാൽ മോഹന്‍ലാൽ വിളിച്ചു; വെളിപ്പെടുത്തലുമായി മണിക്കുട്ടന്‍

കൊറോണ വൈറസ് കോശങ്ങളുടെ രൂപത്തിൽ ബോംബുകൾ ധരിച്ച ചാവേർ ആക്രമണകാരികളായാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുസ്ലിങ്ങളെ ചിത്രീകരിച്ചത്. പോസ്റ്റ് വൈറലായതോടെ ബാല കൃഷ്ണ നക്കയ്ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സോഷ്യൽ മീഡിയയിൽ മതനിന്ദ നടത്തിയതിന് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ഫെസിലിറ്റി മാനേജ്‌മെന്റിനെ (എഫ്എം) എമ്രിൽ സർവീസസിൽ ടീം ലീഡറായി ജോലി ചെയ്തിരുന്ന രാകേഷ് ബി. കിത്തൂർമത്തിനെ ഏപ്രിൽ ഒമ്പതിന് കമ്പനി ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button