തിരുവനന്തപുരം: പഴകിയ മീനുമായി എത്തുന്ന വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കേണ്ടതില്ലെന്നും ഫിഷറീസ്-ഭക്ഷ്യ സുരക്ഷാ വിഭാഗങ്ങള്‍ക്ക് സുരക്ഷ ഒരുക്കിയാല്‍ മതിയെന്നുമുള്ള നിർദേശവുമായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. പഴകിയ മീന്‍ വില്‍ക്കുന്നതിനെക്കുറിച്ച് വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറണമെന്നും പരിശോധന റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കേസ് എടുക്കാവൂ എന്നും നിർദേശത്തിൽ പറയുന്നു. പൊലീസ് മീന്‍ നശിപ്പിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു, ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിർദേശം.
Post Your Comments