കൊച്ചി: ഭക്ഷണത്തിന് കാത്തുനിന്നവര്‍ക്കിടയിലേയ്ക്ക് മിനി ലോറി പാഞ്ഞുകയറി ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരുക്ക്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. എറണാകുളം നോര്‍ത്ത് ഫ്‌ലൈഓവറില്‍ നിന്ന് ടൗണ്‍ഹാള്‍ ഭാഗത്തേയ്ക്ക് കുടിവെള്ളവുമായി ഇറങ്ങിവരികയായിരുന്ന മിനി ലോറിയാണ് നിയന്ത്രണം വിട്ട് എറണാകുളം ടൗണ്‍ഹാളിനടുത്ത് സമൂഹ അടുക്കളയില്‍ നിന്നുള്ള ഭക്ഷണത്തിന് കാത്തുനിന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറിയത്.
ഭക്ഷണ സമയമായതിനാല്‍ മരച്ചുവട്ടില്‍ ആളുകള്‍ ഭക്ഷണം കാത്തുനില്‍ക്കുമ്പോഴായിരുന്നു അപകടം. നാട്ടുകാരും അതിഥി തൊഴിലാളികളും ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി മരത്തില്‍ ഇടിച്ചാണ് നിന്നത്. ഒരാള്‍ മരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു. രണ്ടു പേരുടെ മുഖത്തും ശരീരത്തുമെല്ലാം ഗുരുതരമായ പരിക്കുണ്ടെന്ന് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരിലൊരാള്‍ പറഞ്ഞു.
Post Your Comments