Latest NewsNewsIndia

യു.പിയില്‍ കഴിഞ്ഞയാഴ്ച രോഗം ‘ഭേദമായ’വര്‍ക്ക് വീണ്ടും കോവിഡ് 19

നോയ്ഡ • കൊറോണ വൈറസ് പരിശോധനയില്‍ ഫലം നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശിലെ നോയിഡയിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത രണ്ട് പേരെ മൂന്നാമത്തെ പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ചതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോയിഡയിലെ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ജിംസ്) രോഗികള്‍ക്ക് 24 മണിക്കൂറിനുള്ളിൽ രണ്ടുതവണ നെഗറ്റീവ് ഫലം ലഭിച്ചു. തുടര്‍ന് വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ മറ്റൊരു സാമ്പിൾ പരിശോധനയ്ക്കായി എടുത്തിരുന്നുവെന്നും ഈ സാംപിളുകള്‍ പോസിറ്റീവ് ആയതായും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവം ഡോക്ടർമാർ അന്വേഷിച്ചതിന് ശേഷം വിശദമായ റിപ്പോർട്ട് കേന്ദ്രത്തിലേക്ക് അയക്കുമെന്ന് അധികൃതർ പറഞ്ഞു. നോയിഡയുടെ ഭാഗമായ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകൾ ഉള്ളത്. അഞ്ച് മരണങ്ങളടക്കം 483 കൊറോണ വൈറസ് കേസുകളാണ് ഉത്തർപ്രദേശിൽ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്‌.

അതേസമയം, ഇന്ത്യ കൊറോണ വൈറസ് കേസുകൾ 9000 കടന്നിട്ടുണ്ട്. പോസിറ്റീവ് കേസുകളുടെ എണ്ണം 9,431 ആയി. 337 മരണങ്ങളും 857 പേർ സുഖം പ്രാപിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button