KeralaLatest NewsNews

ക്വാറന്റൈന്‍ ലംഘിച്ച് നിരാഹാരം : നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയ്‌ക്കെതിരെ കേസ്

പത്തനംതിട്ട: ക്വാറന്റൈന്‍ ലംഘിച്ച് നിരാഹാരം, നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയ്ക്കെതിരെ കേസ് . പത്തനംതിട്ട തണ്ണിത്തോട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയ്ക്കെതിരെ കേസെടുത്തു. ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ച് നിരാഹാരസമരം നടത്തിയതിനാണ് നടപടി. വീട് ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് മൊഴി തിരുത്തിയതിനെതിരെ പെണ്‍കുട്ടി സമരം ചെയ്തിരുന്നു.

Read Also : തമിഴ്‌നാട്ടില്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമുൾപ്പെടെ, 106 പേര്‍ക്ക് കൂടി കോവിഡ് : ആകെ രോഗികളുടെ എണ്ണം ആയിരം കടന്നു

കഴിഞ്ഞ ദിവസം ഈ കേസിന്റെ അന്വേഷണചുമതല ഡിവൈഎസ്പിക്ക് നല്‍കി എസ്പി ഉത്തരവിട്ടിരുന്നു. ഇതോടുകൂടിയാണ് പെണ്‍കുട്ടി നിരാഹാരസമരം അവസാനിച്ചത്. മെഡിക്കല്‍ ഓഫീസറുടെയും ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെയും നിര്‍ദേശാനുസരണമാണ് പെണ്‍കുട്ടിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ക്വാറന്റൈനിലായ പെണ്‍കുട്ടി വീട്ടിനുള്ളില്‍ നിരീക്ഷണത്തില്‍ ഇരിക്കുന്നത്. ഇത് ലംഘിക്കാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വീടാക്രമിച്ച സംഭവത്തില്‍ പൊലീസ് നടപടി വൈകുന്നതിനെതിരെയാണ് പെണ്‍കുട്ടി പുറത്തിറങ്ങി പ്രതിഷേധിച്ചത്. നിരാഹാരസമരം മണക്കൂറുകളോളം നീണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറും ഹെല്‍ത്ത് ഇന്‍സ്പെക്ടറും ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button