Latest NewsNewsInternational

മരണത്തിന്റെ നിലവിളി നമുക്ക് നിശബ്ദമാക്കാം, ഇനി യുദ്ധങ്ങളില്ല. ആയുധങ്ങളുടെ ഉത്പാദനവും കച്ചവടവും അവസാനിപ്പിക്കാം … ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈ ലോകത്തിന് നല്‍കിയത് പ്രത്യാശയുടെ സന്ദേശം

റോം: മരണത്തിന്റെ നിലവിളി നമുക്ക് നിശബ്ദമാക്കാം, ഇനി യുദ്ധങ്ങളില്ല. ആയുധങ്ങളുടെ ഉത്പാദനവും കച്ചവടവും അവസാനിപ്പിക്കാം … ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈ ലോകത്തിന് നല്‍കിയത് പ്രത്യാശയുടെ സന്ദേശം. ‘ഭയപ്പെടേണ്ട. പ്രത്യാശയുടെ സന്ദേശത്തില്‍ വിശ്വസിക്കുക. ഈ ഇരുണ്ട കാലവും കടന്നുപോകും.’ ശൂന്യമായ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കിടെ ലോകത്തോടായി ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.

ആയുധക്കച്ചവടവും ഗര്‍ഭച്ഛിദ്രവും അവസാനിപ്പിക്കണമെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ‘മരണത്തിന്റെ നിലവിളി നമുക്ക് നിശബ്ദമാക്കാം, ഇനി യുദ്ധങ്ങളില്ല. ആയുധങ്ങളുടെ ഉത്പാദനവും കച്ചവടവും അവസാനിപ്പിക്കാം. കാരണം നമുക്ക് തോക്കുകളല്ല, ഭക്ഷണമാണ് വേണ്ടത്. കൊവിഡ് പ്രതിസന്ധി നേരിടുന്നതിന് രാജ്യങ്ങള്‍ക്കുമേലുള്ള ഉപരോധങ്ങള്‍ നീക്കണം. ആവശ്യങ്ങള്‍ അറിഞ്ഞ് രാജ്യങ്ങള്‍ പരസ്പരം സഹായിക്കണം. ചികിത്സയും മരുന്നും അടക്കം അടിസ്ഥാന ആവശ്യങ്ങള്‍ ആര്‍ക്കും നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ദരിദ്രരാജ്യങ്ങളെ കാണാതെ പോകരുത്.’- ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ മാര്‍പ്പാപ്പ ലോകത്തോട് ആഹ്വാനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button