Latest NewsNewsIndia

കോവിഡ് 19, ആരോ​ഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമം : രൂക്ഷ വിമർശനവുമായി അജയ് ദേവ്ഗണ്‍

മുംബൈ : കോവിഡ് 19, വൈറസ് വ്യാപനത്തിനിടെ ആരോ​ഗ്യപ്രവർത്തകരെ ആക്രമിക്കുന്നവരെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. ഇത്തരം സംഭവങ്ങൾ അറിയുമ്പോൾ തനിക്ക് ദേഷ്യവും വെറുപ്പുമാണ് തോന്നുന്നത്. അടിസ്ഥാനരഹിതമായ കാര്യങ്ങൾ അറിഞ്ഞു കൊണ്ട് ‘വിദ്യാസമ്പന്നരായ’ ആളുകൾ അവരുടെ സമീപത്തുള്ള ഡോക്ടർമാരെ ആക്രമിക്കുന്നതിന്റെ റിപ്പോർട്ടുകൾ വായിച്ചതിൽ വെറുപ്പും ദേഷ്യവും തോന്നുന്നുവെന്നും . അത്തരം വിവേകമില്ലാത്തവര്‍ ഏറ്റവും മോശം ക്രിമിനലുകളാണെന്നും അജയ് ട്വിറ്ററിൽ കുറിച്ചു.. #StaySafeStayHome #IndiaFightsCorona എന്നീ ഹാഷ്ടാ​ഗോടെയായിരുന്നു താരത്തിന്റെ ട്വീറ്റ്.

ഡൽഹിയിൽ കഴിഞ്ഞ ദിവസം അവശ്യവസ്തുക്കൾ വാങ്ങാൻ ഇറങ്ങിയ രണ്ട് ഡോക്ടർമാരെ കൊവിഡ് പകർത്തുന്നു എന്ന് ആരോപിച്ച് ഒരാൾ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ പ്രതികരണവുമായി അജയ് ദേവ്ഗൺ രം​ഗത്തെത്തിയിരിക്കുന്നത്..

shortlink

Related Articles

Post Your Comments

Related Articles


Back to top button