ന്യൂയോര്‍ക്ക്: ട്രംപും ലോകാരോഗ്യസംഘടനയും തമ്മില്‍ വാക്പോര് മുറുകുന്നു. വൈറസ് പ്രതിസന്ധിയെ രാഷ്ട്രീയവത്കരിക്കരുതെന്ന ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രയേസസിന്റെ പ്രതികരണത്തിന് ചുട്ട മറുപടി നല്‍കി വീണ്ടും ട്രംപ് രംഗത്തെത്തി. താനല്ല ഗെബ്രയേസസാണ് വിഷയം രാഷ്ട്രീയവത്കരിക്കുന്നതെന്നും സംഘടന ചൈനയോട് പ്രീതി കാട്ടുന്നുവെന്നും ട്രംപ് വൈറ്റ്ഹൗസിലെ മാധ്യമങ്ങളോട് പറഞ്ഞു. ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് വിശ്വസിക്കാനാകുന്നില്ല.
അമേരിക്ക 450 ദശലക്ഷം ഡോളര്‍ സംഘടനയ്ക്ക് വേണ്ടി ചെലവാക്കിയപ്പോള്‍ ചൈന 45 ദശലക്ഷം മാത്രമാണ് ചെലവാക്കിയത്.എന്നിട്ടും എല്ലാം ചൈനയുടെ വഴിക്കാണ് നടക്കുന്നത്. അതു ശരിയല്ല. തങ്ങളോട് മാത്രമല്ല ലോകത്തോടു മുഴുവന്‍ കാട്ടുന്ന അനീതിയാണത്, ട്രംപ് പറഞ്ഞു. ലോകാരോഗ്യ സംഘടന കൃത്യമായ കണക്കുകള്‍ നല്‍കിയിരുന്നെങ്കില്‍ കൊറോണ വൈറസ് ബാധയില്‍ ലക്ഷം പേര്‍ മരിക്കുമായിരുന്നില്ലെന്നും ട്രംപ് സൂചിപ്പിച്ചു.കൊറോണ വൈറസ് വ്യാപനം കൈകാര്യം ചെയ്തതില്‍ സംഘടന പരാജയപ്പെട്ടെന്ന ട്രംപിന്റെ പ്രസ്താവനയോട് ഗെബ്രയേസസ് ഇന്നലെ പ്രതികരിച്ചിരുന്നു.
വൈറസിനെ രാഷ്ട്രീയവത്കരിക്കരുത്. കൂടുതല്‍ ശവശരീരങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അതാണ് നല്ലത്. കൊറോണ രാഷ്ട്രീയത്തെ ക്വാറന്റൈന്‍ ചെയ്യൂ എന്നായിരുന്നു ഗെബ്രയേസസിന്റെ പ്രതികരണം.ലോകാരോഗ്യ സംഘടന തലവന്‍ രാജിവയ്ക്കണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത്തരം മാറ്റങ്ങള്‍ക്കുള്ള സമയമല്ല ഇതെന്ന് യുഎസ് വിദേശകാര്യ മന്ത്രി മൈക്ക് പോംപിയോ പറഞ്ഞു. അതേസമയം ഇന്നലെ ഇന്ത്യയിൽ സാമൂഹ്യ വ്യാപനം ഉണ്ടായി എന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് ഇന്ത്യ തള്ളിയിരുന്നു.
ആപത്തുകാലത്ത് സുഹൃദ് രാഷ്ട്രങ്ങളുടെ രക്ഷയ്ക്കെത്തി ഇന്ത്യ, നന്ദിയറിച്ച് മാലിദ്വീപും
പിന്നാലെ തങ്ങൾക്ക് തെറ്റ് പറ്റിയെന്നു തിരുത്തുമായി ഇവർ രംഗത്തെത്തിയതും വിവാദമായിരുന്നു.രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ ഉപദേശം.രോഗബാധയുണ്ടായ സമയത്ത് ചൈനയിലേക്ക് പോകുന്നതിനും വരുന്നതിനും വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നില്ല. പക്ഷെ ഐസിഎംആറിന്റെ നിര്‍ദേശ പ്രകാരം ഇന്ത്യ ചൈന യാത്രയും മടക്കയാത്രയും ജനുവരി 25ന് തന്നെ വിലക്കി.
ചൈനയെ കൈവിട്ട് ജപ്പാന്‍… പ്രമുഖ കമ്പനികളെ മടക്കിവിളിക്കുന്നു: ഒപ്പം യുഎസ്സും
വന്‍തോതില്‍ പരിശോധന നടത്തണമെന്നാണ് മാര്‍ച്ച് 16ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഡോ. ബല്‍റാം ഭാര്‍ഗയുടെ നേതൃത്വത്തിലുള്ള ഐസിഎംആര്‍ പറഞ്ഞു ഐസൊലേഷന്‍ മാത്രമാണ് രക്ഷാമാര്‍ഗമെന്ന്. രാജ്യം അത് അതേ പടി നടപ്പാക്കി. ഇതാണ് ഇന്ത്യക്ക് രക്ഷയായതും.
Leave a Comment