ചെന്നൈ : മൂന്ന് ഡോക്ടർമാർക്ക് കൂടി തമിഴ് നാട്ടിലെ ചെന്നൈയിൽ കോവിഡ് 19 സ്ഥിരീകരിച്ചു. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്കാണ് വൈറസ് ബാധിച്ചത്. വരുമായി സന്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ഇതുവരെ എട്ടു ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു.
Also read :തെലങ്കാനയിൽ ലോക്ക് ഡൌൺ നീട്ടാൻ തീരുമാനം : പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് കെസിആർ
അതേസമയം കോയന്പത്തൂരിൽ മരിച്ച മലയാളിക്ക് കോവിഡെന്ന് സ്ഥിരീകരണം. പാലക്കാട് സ്വദേശി രാജശേഖരനാണ് വെള്ളിയാഴ്ച്ച മരിച്ചത്. ഈ മാസം രണ്ടിനാണ് രാജശേഖരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ഭാര്യയും മകനും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അതോടൊപ്പം തന്നെ ഇയാൾ ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പടെ 20 പേരെയും നിരീക്ഷണത്തിലാക്കി.
കോയന്പത്തൂരിൽ മദ്യം ലഭിക്കാതെ വന്നതോടെ സാനിറ്റൈസർ കുടിച്ച യുവാവിന് ദാരുണാന്ത്യം. ഇയാൾ സാനിറ്റൈസറിൽ വെള്ളമൊഴിച്ച് കുടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ലോക്ക്ഡൗൺ നിലവിൽ വന്നതിനു പിന്നാലെ സംസ്ഥാനത്ത് നിരവധി പേർ മദ്യം ലഭിക്കാത്തതിലുള്ള അസ്വസ്ഥത മൂലം ജീവനൊടുക്കിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
Post Your Comments