ന്യൂഡല്‍ഹി : രാജ്യത്ത് 21 ദിവസം ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ പിന്‍വലിയ്ക്കണമോ അതോ തുടരണമോ എന്ന വിഷയത്തില്‍ അതിപ്രധാനമായ ചര്‍ച്ചയാണ് നടക്കുന്നത്. പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങില്‍ പങ്കെടുത്തത് മുഖം മറച്ചാണ്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം എങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മാസ്‌ക് ധരിച്ചാണ് എത്തിയത്. അതും ഹോം മെയ്ഡ് മാസ്‌ക്. ഒട്ടുമിക്ക മുഖ്യമന്ത്രിമാരും മാസ്‌ക് ധരിച്ച് തന്നെയാണ് യോഗത്തില്‍ പങ്കെടുത്തത്.
എന്നാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മാസ്‌ക് ധരിച്ചിട്ടില്ല എന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. മുഖ്യമന്ത്രിയ്ക്കൊപ്പം ആരോഗ്യ മന്ത്രി കെകെ ശൈലജയും യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. കേരള മുഖ്യമന്ത്രി മാത്രമല്ല മാസ് ധരിക്കാതെ യോഗത്തില്‍ പങ്കെടുക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി തുടങ്ങിയ ചിലരും മാസ്‌ക് ധരിക്കാതെ ആണ് യോഗത്തില്‍ പങ്കെടുത്തത്.
മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ച് പറഞ്ഞുകൊണ്ടാണ് നരേന്ദ്ര മോദി യോഗം തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 24 മണിക്കൂറും താന്‍ ലഭ്യമാകും എന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും വിളിച്ച് സംസാരിക്കാം. നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കാം. ഈ ഘട്ടത്തില്‍ നാം തോതോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
20 ഓളം സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണം എന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നത്. പഞ്ചാബും ഒഡീഷയും ഇതിനകം തന്നെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടിക്കഴിഞ്ഞു.
Post Your Comments