Latest NewsNewsIndia

ഘട്ടം ഘട്ടമായി അടച്ചിടല്‍ എടുത്തു കളയണമെന്ന കേരളത്തിന്റെ നിര്‍ദ്ദേശം സജീവ പരിഗണനയില്‍ : ലോകത്തെ ഏറ്റവും കര്‍ശന ലോക്ഡൗണ്‍ ഇന്ത്യയിലേതെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കാന്‍ വേണ്ടി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഘട്ടം ഘട്ടമായി മാറ്റിയാല്‍ മതിയെന്ന കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം പരിഗണിയ്ക്കുമെന്ന് സൂചന. അതേസമയം, ഓരോ സംസ്ഥാനങ്ങളിലെയും കോവിഡിന്റെ കണക്കുകള്‍ പരിശോധിച്ച ശേഷമാകും ലോക്ക ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി രാവിലെ നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിനുശേഷമായിരിക്കും അന്തിമതീരുമാനം. ഈ യോഗത്തിനുശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാനിടയുണ്ട്. മാര്‍ച്ച് 24-നു പ്രഖ്യാപിച്ച അടച്ചിടല്‍ ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്.

Read Also : ലോക്ഡൗണില്‍ ഇളവ് വരുത്തിയാലും മതചടങ്ങുകളും ഘോഷയാത്രകളും പാടില്ലെന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കി കേന്ദ്രം

കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് പടര്‍ന്നു പിടിച്ചതോടെയാണ് ലോക്ഡൗണ്‍ പിന്‍വലിയ്ക്കുന്ന കാര്യത്തില്‍ കേന്ദ്രം ആശയകുഴപ്പത്തിലായിരിക്കുന്നത് . സമ്പൂര്‍ണ അടച്ചിടല്‍ രാജ്യത്തെ വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെങ്കിലും ഒറ്റയടിക്കു പിന്‍വലിക്കില്ലെന്ന് ഉറപ്പാണ്. റെയില്‍വേ, വ്യോമ ഗതാഗതങ്ങളിലും പൊതുഗതാഗതത്തിലും നിയന്ത്രണം തുടര്‍ന്നുകൊണ്ടുതന്നെ അടച്ചിടലില്‍ ചില മേഖലകള്‍ക്ക് ഒഴിവുകള്‍ നല്‍കാനാണ് കൂടുതല്‍ സാധ്യത. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉടനെ തുറക്കില്ല. അന്തസ്സംസ്ഥാന യാത്രകളും അനുവദിക്കില്ല. ഏതൊക്കെ മേഖലകളിലാണ് ഇളവുകള്‍ നല്‍കുകയെന്ന് ശനിയാഴ്ചയേ വ്യക്തമാവൂ

അതേസമയം, കൊറോണ വ്യാപനം തടയുന്നതിനായി ഏറ്റവും കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയ രാജ്യങ്ങളില്‍ മുന്‍ നിരയിലാണ് ഇന്ത്യയെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട്. കൊറോണയെ നേരിടുന്നതിന് ലോകത്തെ 73 രാജ്യങ്ങള്‍ നടപ്പിലാക്കിയ നടപടികളെ താരതമ്യപ്പെടുത്തിയാണ് പഠനം നടന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button