ഭോപ്പാല്‍: കൊറോണയെ പ്രതിരോധിക്കുന്നതി നായി മാസ്ക്ക് ധരിക്കുന്നതിനെ പരിഹസിച്ച ടിക് ടോക് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ യുവാവിനാണ് കൊറോണ ബാധിച്ചത്. സാഗര്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കൊറോണ കേസാണിതെന്നും യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ജില്ലാ കലക്ടര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഒരു കഷ്ണം തുണിയലല്ല, മറിച്ച് ദൈവത്തിലാണ് വിശ്വസിക്കേണ്ടത് എന്നായിരുന്നു നേരത്തെ ചെയ്ത ഒരു ടിക് ടോക് വീഡിയോയില്‍ യുവാവ് പറഞ്ഞത്.മധ്യപ്രദേശിലെ ബുന്ദല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനിലാണ് യുവാവിപ്പോള്‍. വെള്ളിയാഴ്ചയാണ് യുവാവിന്റെ പരിശോധന ഫലം വന്നത്.
രോഗമില്ലാത്തവരും വാങ്ങിച്ചു കൂട്ടുന്നു, ഒടുവില്‍ മലേറിയ രോഗികള്‍ക്ക് മരുന്ന് കിട്ടാതായി
ഐസൊലേഷന്‍ വാര്‍ഡിലിരുന്നു കൊണ്ട് അപ്‌ലോഡ് ചെയ്ത ടിക് ടോക് വീഡിയോയില്‍ രോഗം ഭേദമാവാന്‍ വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കൊറോണ വൈറസ് ആശങ്ക പരത്തുന്ന മധ്യപ്രദേശിലെ പുതിയ ഹോട്ട് സ്പോട്ടായി ഇന്‍ഡോര്‍ മാറിയിരിക്കുകയാണ്.
Post Your Comments