ചണ്ഡിഗഡ്: കോവിഡ് പ്രതിരോധത്തിനായി ഹൈഡ്രോക്‌സി ക്ലോേറാക്വിന് മരുന്ന് ഫലപ്രദമാണെന്ന കണ്ടെത്തലോടെ മരുന്നിന് ആവശ്യക്കാരേറിയതോടെ മലേറിയ രോഗികള്‍ക്ക് മരുന്ന് കിട്ടാതായി. മുൻകരുതലെന്നവണ്ണം ആളുകൾ വാങ്ങി കൂട്ടിയതാണ് മരുന്നിനു ക്ഷാമം ആയതിനു കാരണം. പഞ്ചാബില്‍ ആണ് മലേറിയ രോഗികള്‍ക്ക് മരുന്ന് കിട്ടുന്നില്ലെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്.
പഞ്ചാബില്‍ മുഴുവന്‍ മരുന്നും വിറ്റുപോയതായി കെമിസ്റ്റ് അസോസിയേഷനും ഡ്രഗ് കണ്‍ട്രോള്‍ വകുപ്പും വ്യക്തമാക്കിക്കഴിഞ്ഞു. പഞ്ചാബില്‍ 90 ശതമാനം മരുന്നും വിതരണം ചെയ്യുന്നത് സിരക്പൂര്‍ നഗരത്തില്‍ നിന്നാണ്. നിലവില്‍ അവിടെ മരുന്നുകള്‍ ഇറക്കാനും കയറ്റാനും ജോലിക്കാരും ഇല്ലാത്ത അവസ്ഥയാണ്. കൊറോണയ്ക്കുള്ള അത്ഭുത മരുന്നെന്ന ധാരണയില്‍ ജനങ്ങള്‍ മരുന്ന് അനാവശ്യമായി വാങ്ങിക്കൂട്ടിയതാണ് മരുന്നിന് ക്ഷാമം നേരിടുന്നതെന്നാണ് വിലയിരുത്തല്‍.
മാര്‍ച്ച് 25 നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ വില്‍പ്പനയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഡോക്ടര്‍മാരുടെ കുറിപ്പടിയി്‌ലാതെ മരുന്ന് വില്‍ക്കരുതെന്ന് സര്‍ക്കാര്‍ മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
Post Your Comments