മുംബൈ: കോവിഡ് വൈറസ് വ്യാപനം രൂക്ഷമായതോടെ മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ നീട്ടി. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രിൽ 30വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. വൈറസ് ബാധ സാമൂഹിക വ്യാപനമായി മാറുന്നത് തടയാൻ സംസ്ഥാനത്തിന് ആയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് തിങ്കളാഴ്ച അഞ്ച് ആഴ്ചകൾ പൂർത്തിയാകുകയാണ്. ഒഡീഷ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും ലോക് ഡൗൺ നീട്ടിയിരുന്നു. കൂടാതെ മഹാരാഷ്ട്രയിൽ നിന്നും ഒരു ആശ്വാസ വാർത്ത കൂടി പുറത്തുവരുന്നുണ്ട്. സാംഗ്ലി ജില്ലയിലെ ഇസ്ലാംപൂര് കോവിഡ് മുക്തമാകുന്ന ആദ്യ ഹോട്ട്സ്പോട്ടായി മാറിയിരിക്കുന്നു. 26 കേസുകളില്‍ 22 എണ്ണവും നെഗറ്റീവായി.
Also read : രോഗമില്ലാത്തവരും വാങ്ങിച്ചു കൂട്ടുന്നു, ഒടുവില്‍ മലേറിയ രോഗികള്‍ക്ക് മരുന്ന് കിട്ടാതായി
അതേസമയം രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയിരുന്ന വീഡിയോ കോണ്‍ഫറന്‍സിങിലാണ് ഇത് സംബന്ധിച്ച് ധാരണയായത് . ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് വിവിധ സംസ്ഥാനങ്ങളും ഉന്നയിച്ചതെന്നാണ് റിപ്പോർട്ട്. ചില മേഖലകളിൽ കൂടി ഇളവ് നൽകാൻ സാധ്യത, കേന്ദ്രം പുതിയ ഉത്തരവിറക്കും.
Post Your Comments