ദില്ലി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൌണ്‍ നീട്ടി കര്‍ണ്ണാടകവും പശ്ചിമബംഗാളും. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപക ലോക്ക് ഡൌണ്‍ ഏപ്രില്‍ 30 വരെ നീട്ടുന്നത് അനുകൂലമായേക്കുമെന്ന് പ്രതികരിച്ചതിന് പിന്നാലെയാണ് പശ്ചിമബംഗാള്‍ നിലപാട് വ്യക്തമാക്കിയത്. കൊറോണ വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകവും ഗുരുതരവുമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഏപ്രില്‍ 30വരെ നിയന്ത്രണങ്ങള്‍ തുടരുന്നതിന് അനുകൂലമായ നിലപാടുകളാണ് ബംഗാളും സ്വീകരിക്കുകയെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.
അതേ സമയം മഹാരാഷ്ട്രയും ലോക്ക് ഡൌണ്‍ ഏപ്രില്‍ 30 വരെ നീട്ടിയിട്ടുണ്ട്. ഒഡിഷ ലോക്ക് ഡൌണ്‍ നീട്ടിയതിന് പിന്നാലെ വെള്ളിയാഴ്ച പഞ്ചാബും മെയ് ഒന്ന് വരെ ലോക്ക് ഡൌണ്‍ നീട്ടിയിരുന്നു.മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൌണ്‍ ഏപ്രില്‍ 30 വരെ നീട്ടിയേക്കുമെന്ന സൂചനയാണ് നല്‍കിയത്. പ്രധാനമന്ത്രി പറഞ്ഞതും കൊറോണ വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകവും ഗുരുതരവുമാണെന്നാണ്. നമ്മള് കൂടുതല്‍ ശ്രദ്ധാലുക്കളാവുകയും വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുകയുമാണ് വേണ്ടതെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തികളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അവര്‍ വ്യക്തമാക്കി. ഇക്കാലയളവില്‍ ആര്‍ക്കും നുഴഞ്ഞു കയറാന്‍ സാധിക്കരുതെന്നും അവര്‍ പറയുന്നു.സംസ്ഥാനത്തെ ലോക്ക് ഡൌണ്‍ അടുത്ത 15 ദിവസത്തേക്ക് കൂടി നീട്ടുമെന്ന് പ്രഖ്യാപിച്ച കര്‍ണാടക സര്‍ക്കാര്‍ കാര്‍ഷിക- സാമ്ബത്തിക- വ്യവസായ രംഗങ്ങളില്‍ ഇളവ് നല്‍കുമെന്ന സൂചനകളും നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പമുള്ള വീഡിയോ കോണ്‍ഫറന്‍സിന് ശേഷമാണ് കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ പ്രതികരണം.
എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരാണ് നല്‍കുക. നേരത്തെയുണ്ടായിരുന്ന ലോക്ക് ഡൌണില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും ഇനിയുള്ള ദിവസങ്ങളെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഭാഗികമായി പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും. തൊഴിലാളികളുടെ കാര്യത്തില്‍ മുന്നോട്ടുള്ള കാര്യങ്ങള്‍ കേന്ദ്ര പ്രഖ്യാപനത്തിന് അനുസൃതമായിരിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുവരെ സംസ്ഥാനത്ത് ഏഴ് പേര്‍ക്കാണ് ഏറ്റവുമൊടുവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതോടെ കര്‍ണാടകത്തിലെ മൊത്തം രോഗബാധിതരുടെ എണ്ണം 214 ലെത്തിയിട്ടുണ്ട്. രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നാമതുണ്ടായിരുന്ന കര്‍ണാടക 11ാം സ്ഥാനത്തേക്ക് എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവശ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് പ്രശ്നങ്ങളില്ലെന്നും തനിച്ച് നടന്നുപോയി സാധനങ്ങള്‍ വാങ്ങിവരാമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments