ന്യൂഡല്‍ഹി: രാജ്യങ്ങളിലെ കോറോണ വൈറസ് വ്യാപനത്തെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടില്‍ ഇന്ത്യയെക്കുറിച്ചുള്ള ‘വിലയിരുത്തല്‍’ തിരുത്തി ലോകാരോഗ്യ സംഘടന.സമൂഹവ്യാപനം ഉണ്ടായെന്ന മുന്‍ റിപ്പോട്ടില്‍ പിശകു പറ്റിയതാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ സമൂഹ്യ വ്യാപനം നടന്നുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് തെറ്റുപറ്റിയതാണെന്നും തെറ്റ് തിരുത്തിയെന്നും സംഘടന വ്യക്തമാക്കി.ഇന്ത്യയില്‍ ഒരു കൂട്ടം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്നാല്‍ സാമൂഹിക വ്യാപനം സംഭവിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഓരോ രാജ്യങ്ങളിലെ സ്റ്റാറ്റസുകള്‍ രേഖപ്പെടുത്തിയതില്‍ ഇന്ത്യയുടെ കോളത്തിനു നേര്‍ക്ക് ‘സാമൂഹിക വ്യാപനം'( കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍) എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ആദ്യമായി കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയുടെ കോളത്തിനു നേര്‍ക്കും ഒരു കൂട്ടം കേസുകള്‍ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതും വിചിത്രമാണ്.സാമൂഹിക വ്യാപനം സംഭവിച്ചുവെന്ന റിപ്പോര്‍ട്ട് ഇന്ത്യ നേരത്തെ തള്ളിയിരുന്നു.
രാജ്യത്ത് നിലവില്‍ രണ്ടാം ഘട്ടത്തിലാണ് കോവിഡ് വ്യാപനം എന്നാണ് ഔദ്യോഗിക വിലയിരുത്തല്‍. മൂന്നാം ഘട്ടമെന്ന് പറയുന്നതാണ് സാമൂഹിക വ്യാപനം സംഭവിക്കല്‍. ഒരാള്‍ക്ക് എവിടെവെച്ച് വൈറസ് പിടിപെട്ടുവെന്ന് കണ്ടെത്താനോ അതിന്റെ ട്രാക്ക് കണ്ടെത്താന്‍ കഴിയാതെ വരുന്ന സാഹചര്യത്തിലാണ് സാമൂഹിക വ്യാപനമെന്ന ഘട്ടമെത്തുന്നത്. ഇന്ത്യയില്‍ നിലവില്‍ സ്ഥിരീകരിച്ച കേസുകളുടെയെല്ലാം സമ്പര്‍ക്ക ഉറവിടം കണ്ടെത്താന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്.
പതിനൊന്ന് ലക്ഷം നിര്‍മാണ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായവുമായി യോഗി ആദിത്യനാഥ്
കൂടാതെ രാജ്യത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. അതേസമയം 6412 കൊറോണ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 33 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുള്‍പ്പെടെ രാജ്യത്ത് വൈറസ് ബാധിച്ച് 199 പേര്‍ മരിച്ചു.
Post Your Comments