ലോക് ഡൗണ്‍ സമയത്ത് ആളുകള്‍ പുറത്തിറങ്ങുന്നുണ്ടോയെന്നറിയാന്‍ പൊലീസ് ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഡ്രോണ്‍. നഗരങ്ങളില്‍ നേരിട്ട് ഇറങ്ങുമ്പോഴും ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കും മറ്റും പോലീസിന് പെട്ടെന്ന് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു സംവിധാനം പൊലീസ് ഉപയോഗിച്ചത്. പിന്നീട് ഇതില്‍ നിന്നും ലഭിക്കുന്ന ദൃശ്യങ്ങള്‍ അനുസരിച്ചാണ് ആളുകള്‍ക്ക് നേരെ കേസെടുക്കുന്നതും നിയമ ലംഘകരെ കണ്ടെത്തുന്നതും. എന്നാല്‍ അതോടൊപ്പം തന്നെ കേരള പൊലീസ് ഈ വീഡിയോകള്‍ കോര്‍ത്തിണക്കി ട്രോളുകളും ഇറക്കിയിരുന്നു. അവയെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കേരള പൊലീസിന്റെ ഒരു വീഡിയോ ദേശീയ മാധ്യമങ്ങളുടെ അടക്കം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതില്‍ ദൃശ്യത്തോടൊപ്പം ഇപ്പോള്‍ ടീമിന്റെ പരിശീലകനും മുന്‍ ഇന്ത്യന്‍ താരവും കമന്‍േറ്ററും ആയിരുന്ന രവി ശാസ്ത്രിയുടെ ട്രേസര്‍ ബുള്ളറ്റ് ചലഞ്ച് കമന്ററി ഉപയോഗിച്ചാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. ആളുകള്‍ ഓടുന്നതും ഒളിക്കുന്നതും എല്ലാം വളരെ രസകരമായി കമന്ററിക്കൊപ്പം അതിനനുയോജ്യമായ രീതിയില്‍ എഡിറ്റ് ചെയ്തിരുന്നു.
Very innovative. Good luck #TracerBulletChallenge #IndiaFightsCorona #COVID https://t.co/ts0ioh9oNu
— Ravi Shastri (@RaviShastriOfc) April 8, 2020
വീഡിയോ വൈറലായതിനു പിന്നാലെ ഇപ്പോള്‍ ഇതാ രവി ശാസ്ത്രിയും കേരള പോലീസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. തന്റെ ഒഫീഷ്യല്‍ ട്വിറ്ററില്‍ അദ്ദേഹം ഈ ഡ്രോണ്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്.
Post Your Comments