തിരുവനന്തപുരം: കോവിഡ് സാമ്പത്തിക മാന്ദ്യത്തില്‍ ജനം വലയുമ്പോൾ മരട് നഷ്ടപരിഹാര നിര്‍ണയ സമിതിക്ക് വൻ തുക നൽകാൻ പിണറായി സർക്കാർ ഒരുങ്ങുന്നു. മരട് നഷ്ടപരിഹാര നിര്‍ണയസമിതിക്ക് 65 ലക്ഷം രൂപ നൽകാനാണ് സര്‍ക്കാര്‍ നീക്കം. പൊതുമേഖലാ ജീവനക്കാര്‍ക്ക് സാലറി ചലഞ്ച് നടപ്പാക്കുന്നതിനിടെയാണ് ഈ ധൂര്‍ത്ത്. മരടില്‍ പൊളിച്ച മൂന്ന് സമുച്ചയങ്ങളിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നിര്‍ണയിക്കാനാണ് ജസ്റ്റിസ് കെ. ബാലകൃഷ്ണന് നായര്‍ സമിതിയെ നിയമിച്ചത്.
സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ കാലാവധി മാര്‍ച്ചില്‍ കഴിയും. അഞ്ച് മാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കാന്‍ തത്ത്വത്തില്‍ തീരുമാനിച്ചതിനൊപ്പം, വിവിധ ചെലവുകള്‍ക്ക് എന്ന േപരിലാണ് തുക അനുവദിക്കാനുള്ള നീക്കം. ഇതിനുള്ള പരിസ്ഥിതി വകുപ്പ് നിര്‍ദേശം മുഖ്യമന്ത്രിയുടെയും ധനവകുപ്പിെന്റയും അനുമതിക്കായി സമര്‍പ്പിച്ചു.
സമിതിയില്‍ മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്കിനെയും പൊതുമരാമത്ത് മുന്‍ ചീഫ് എന്‍ജിനീയര്‍ ആര്. മുരുകേശനെയും അംഗങ്ങളാക്കിയിരുന്നു. കാലാവധി നീട്ടുന്നതിനൊപ്പം പ്രവര്‍ത്തനത്തിനുള്ള തുകകൂടി അനുവദിക്കണമെന്ന് സിവില്‍ സര്‍വിസിലെ ഉന്നതര്‍ കടുത്ത സമ്മര്‍ദം ചെലുത്തി. ലോക്ഡൗണില്‍ ഇളവ് വരികയും സമ്ബദ്വ്യവസ്ഥയില് ചലനങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന മുറയ്േക്കാ അല്ലെങ്കില്‍ ഘട്ടമായോ അനുവദിക്കാമെന്ന നിര്‍ദേശം െഎ.എ.എസ് ലോബി ഇടപെട്ട് തള്ളുകയായിരുന്നു.
ALSO READ: തമിഴ് നാട്ടില്‍ കോവിഡ് സാമൂഹിക വ്യാപനത്തിന് സാധ്യത;- എടപ്പാടി പളനിസ്വാമി
നേരത്തേ മുന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട രണ്ട് സമിതിയംഗങ്ങള്‍ക്ക് മാസവേതനം ഒന്നരലക്ഷം നിശ്ചയിച്ചതും വിവാദമായിരുന്നു. വീട് വാടകയിനത്തില്‍ അരലക്ഷത്തോളവും കൊടുക്കുന്നുണ്ട്.
Post Your Comments