ലോകം മുഴുവന്‍ കോവിഡ് വ്യാപിക്കുമ്പോള്‍ അതിനെതിരെയുള്ള ചെറുത്തു നില്‍പ്പിനായി വിരമിച്ച ഡോക്ടര്‍മാരും പഠിക്കുന്ന നെഴ്‌സിങ് വിദ്യാര്‍ത്ഥികളടക്കം രംഗത്തുണ്ട്. കോവിഡ് മൂലം ഏറ്റവും ദുരിതമനുഭവിച്ചത് ഇറ്റലിയാണ്. ഇപ്പോള്‍ ഇതാ മരണത്തില്‍ ഡോക്ടര്‍മാരുടെ എണ്ണവും വര്‍ധിക്കുന്നതായിയാണ് കണക്ക്. അതില്‍ ജോലിയില്‍ നിന്നും വിരമിച്ച് പിന്നീട് ഈ അത്യാവശ്യ ഘട്ടത്തില്‍ ജീവന്‍ നോക്കാതെ ജോലിയില്‍ തിരിച്ചു കയറിയ ഡോക്ടര്‍മാരടക്കം ഉള്‍പ്പെടുന്നു.
ഈ വിയോഗത്തെ കുറിച്ചും ദുഖവെള്ളിയുടെ പശ്ചാത്തലത്തില്‍ ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പാണ് താഴെ നല്‍കുന്നത്. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ യേശുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മ പുതുക്കുന്ന ദിവസം.ഓര്‍മയില്‍ ഇതുപോലെ ഒരു ദുഖവെള്ളി ആദ്യമാണ്. ഇന്നും ജോലിയിലുണ്ടാവും. എല്ലാ ദുഖവെള്ളിക്കും ഒരു പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറയുന്നു.
നെല്‍സണ്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ഇറ്റലിയില്‍ മരണപ്പെട്ട ഡോക്ടര്‍മാരുടെ എണ്ണം നൂറ് കടന്നു.
വിരമിച്ച ഒട്ടേറെ ഡോക്ടര്‍മാര്‍ തിരിച്ചുവന്ന് ഇറ്റാലിയന്‍ മെഡിക്കല്‍ പ്രഫഷനില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. മരണപ്പെട്ടവരില്‍ അവരും ഉള്‍പ്പെടും.
എണ്ണായിരത്തോളമാളുകളാണ് സ്വമേധയാ എമര്‍ജന്‍സി കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സില്‍ ജോലി ചെയ്തിരുന്നത്. പതിമൂവായിരത്തിലേറെയാളുകള്‍ക്ക് ഇറ്റലിയില്‍ കൊറോണ വൈറസ് ബാധയുണ്ടായതായാണ് വിവരം.
അതോടൊപ്പം മാനസികസമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ വരുമ്പൊഴുണ്ടാവുന്ന പ്രശ്‌നങ്ങളും ആത്മഹത്യാ പ്രവണതകളും ഉയരുന്നതായും വാര്‍ത്തകളുണ്ട്.
ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും മതിയായ സുരക്ഷാ സന്നാഹങ്ങളില്ലാതെ ജോലി ചെയ്യാന്‍ അനുവദിക്കാനാവില്ല എന്നാണ് ഇറ്റാലിയന്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ വക്താവ് പറയുന്നത്.
ഇന്ന് ദുഖവെള്ളിയാണ്
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ യേശുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മ പുതുക്കുന്ന ദിവസം.ഓര്‍മയില്‍ ഇതുപോലെ ഒരു ദുഖവെള്ളി ആദ്യമാണ്. ഇന്നും ജോലിയിലുണ്ടാവും..
എല്ലാ ദുഖവെള്ളിക്കും ഒരു പ്രതീക്ഷയുണ്ട്.
മൂന്നാം ദിവസം ഉയിര്‍പ്പ് ആഘോഷിക്കാന്‍ കഴിയുമെന്ന്. ഇതും കടന്നുപോവുമെന്ന്.
ഈ വിഷമഘട്ടവും അതിജീവിക്കാന്‍ കഴിയട്ടെ.
ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയട്ടെ.
Post Your Comments