ഹൈദരാബാദ്: വേലികെട്ടിത്തിരിച്ച് ഒരു പ്രദേശത്തെ ആകെ ഒറ്റപ്പെടുത്തി കോവിഡ് പ്രതിരോധം. റോഡിനു കുറുകെ എട്ട് അടിവരെ ഉയരത്തില്‍ ബാരിക്കേഡുകള്‍ നിര്‍മിച്ചാണ് ഹൈദരാബാദിലെ കോവിഡ് ബാധിത പ്രദേശങ്ങളെ അധികൃതര്‍ ഒറ്റപ്പെടുത്തിയിരിക്കുന്നത്. കൊറോണ ഹോട്സ്പോട്ടുകളിലൊന്നായ മല്ലേപ്പള്ളിയിലും പുറത്തുനിന്ന് ആര്‍ക്കും പ്രവേശനമില്ല. ഇവിടെയുള്ളവരെ പുറത്തേക്കും വിടുന്നില്ല. തബ്ലിഗ് ജമാഅത്തിന്റെ പ്രാദേശിക ആസ്ഥാനമാണ് മല്ലേപ്പള്ളി. നിരവധി കൊറോണ പോസിറ്റീവ് കേസുകള്‍ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിരവധി ആളുകള്‍ നിരീക്ഷണത്തിലും കഴിയുന്നുണ്ട്. ഓരോ വേലിക്കെട്ടിലും ഇത് കോവിഡ് സഹിത പ്രദേശമാണ്. പ്രവേശനമില്ലെന്ന ബാനറും സ്ഥാപിച്ചിട്ടുണ്ട്.പ്രദേശത്തെ മുഴുവന്‍ അണുമുക്തമാക്കാനുള്ള പ്രവര്‍ത്തികളാണ് നടക്കുന്നതെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ ലോകേഷ് കുമാര്‍ പറയുന്നു. ആളുകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആര്‍ക്കെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ അധികാരികളെ ഉടന്‍ അറിയിക്കുമെന്നും ലോകേഷ് പറയുന്നു.ചില അസകൗര്യങ്ങള്‍ ഉണ്ടാകും എന്നതില്‍ സംശയമില്ല- സിറ്റിപോലീസ് കമ്മീഷണര്‍ അഞ്ജാനി കുമാര്‍ പറയുന്നു.
‘ഇത്തരം സാഹചര്യത്തിലാണ് സുഹൃത്തുക്കള്‍ കൂടുതല്‍ അടുക്കുന്നത്’ ട്രംപിനു മറുപടിയുമായി നരേന്ദ്രമോദി
എന്നാല്‍ മറ്റ് മാര്‍ഗമില്ല. മല്ലേപ്പള്ളിയില്‍ പ്രവേശനത്തിനുള്ള എല്ലാ പോയിന്റുകളും ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പോസിറ്റീവ് രോഗികളുള്ളതോ ക്വാറന്റൈന് നിര്ദേശിച്ചിരിക്കുന്നതോ ആയ വീടുകള്‍ പൂര്‍ണമായും അടച്ചിടാന്‍ ആവശ്യപ്പെടും. ആരെയും പുറത്തുവരാനോ അകത്തേക്ക് കടക്കാനോ അനുവദിക്കില്ല. പാലും മരുന്നും ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ ഇത്തരം വീടുകളില്‍ എത്തിച്ചുകൊടുക്കുമെന്നും ലോകേഷ് കുമാര്‍ അറിയിച്ചു.
Post Your Comments