ന്യൂഡല്‍ഹി: “ഹൈഡ്രോക്‌സിക്ലോറോക്വിന്‍” മരുന്ന് കയറ്റി അയക്കാന്‍ അനുമതി നല്‍കിയതിന് ഇന്ത്യയോട് നന്ദി അറിയിച്ച യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മറുപടി. “കോവിഡിനെതിരേ മനുഷ്യരാശിയുടെ പോരാട്ടത്തെ സഹായിക്കാന്‍ സാധ്യമായ എല്ലാ സഹായവും ഇന്ത്യ ചെയ്യും” ട്വിറ്ററില്‍ മോഡി കുറിച്ചു.മരുന്ന് കയറ്റുമതി പുനഃസ്‌ഥാപിച്ച ഇന്ത്യക്കും ഇന്ത്യന്‍ ജനതയ്‌ക്കും നന്ദിയുണ്ടെന്നും ഈ സഹായം അമേരിക്ക ഒരിക്കലും മറക്കില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്‌തു
മണിക്കൂറുകള്‍ക്കകമാണ് മോദി മറുപടി ട്വീറ്റ് നല്‍കിയത്. “ട്രംപ് പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു. ഇത്തരം സാഹചര്യത്തിലാണ് സുഹൃത്തുക്കള്‍ കൂടുതല്‍ അടുക്കുന്നത്. എക്കാലത്തേയും ദൃഢതയേറിയ ബന്ധമാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ ഇപ്പോഴുള്ളത്. കോവിഡിനെതിരേ മനുഷ്യരാശിയുടെ പോരാട്ടത്തെ സഹായിക്കാന്‍ സാധ്യമായ എല്ലാം ചെയ്യും.” മോഡി ട്വീറ്റ് ചെയ്‌തു.
ഈ പ്രതിസന്ധിയെ നമ്മള്‍ ഒന്നിച്ച് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം രാജ്യത്തെ അടച്ചുപൂട്ടല്‍ നടപടി നീട്ടണമെന്നു പ്രധാനമന്ത്രി രൂപീകരിച്ച ഉന്നതാധികാരസമിതി ശിപാര്‍ശ ചെയ്‌തു. 14-ന് അവസാനിക്കേണ്ട ലോക്‌ഡൗണ്‍ 30 വരെയെങ്കിലും തുടരണമെന്നാണു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ.
Post Your Comments