തിരുവനന്തപുരം: ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ ബിവറേജസ് വഴി ഓണ്‍ലൈന്‍ മദ്യവില്പന ശിപാര്‍ശ ചെയ്തത് ഏറെ വിചിത്രമാണെന്ന് വി.എം. സുധീരന്. ലോക്ക് ഡൗണ്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗധ സമിതിയാണ് റിപ്പോര്‍ട്ടില്‍ ഓണ്‍ലൈന്‍ മദ്യവില്പന ശിപാര്‍ശ ചെയ്തത്.
ALSO READ: രാജ്യവ്യാപക ലോക്ക് ഡൌണില്‍ വാഴക്കര്‍ഷകര്‍ക്ക് സഹായമാകാന്‍ വേറിട്ട വഴി സ്വീകരിച്ച് മഹീന്ദ്ര ഗ്രൂപ്പ്
മദ്യശാലകള്‍ സമ്ബൂര്‍ണമായി അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് നാട്ടിലുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ വിലയിരുത്താന്‍ ഈ സമിതിക്കു കഴിഞ്ഞിരുന്നുവെങ്കില്‍ ഇത്തരമൊരു അബദ്ധജഡിലമായ ശിപാര്‍ശ ഉണ്ടാകുമായിരുന്നില്ലെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സുധീരന് ചൂണ്ടിക്കാട്ടി. മദ്യത്തെ സംബന്ധിച്ചും ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറാകണമെന്നു സുധീരന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Post Your Comments