തിരുവനന്തപുരം: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 16 ലക്ഷവും കടന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 95,000 പേരാണ് മരിച്ചത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് ഇതുവരെ 1,00,260 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ലോകത്താകെ രോഗബാധിതരായി 16,47,635 പേര്‍ ഉണ്ടെന്നാണ് കണക്ക്.
അതേസമയം അമേരിക്കയില്‍ മാത്രം 17919 ആളുകള്‍ മരിച്ചു. ഇറ്റലിയില്‍ രോഗം ബാധിച്ചു മരിച്ച ഡോക്ടര്‍മാരുടെ എണ്ണം 100 കടന്നു. 17 ദിവസത്തിനിടെ ഏറ്റവും കുറവ് മരണം റിപ്പോര്‍ട്ട് ചെയ്തതിന്റെ ആശ്വാസത്തിലാണ് സ്പെയിന്‍. 605 പേരാണ് മരിച്ചത്. അതേസമയം രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. ബ്രിട്ടനില്‍ 8958 പേരാണ് ഇതുവരെ മരിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിനിന്ന് മാറ്റിയെങ്കിലും ആശുപത്രിയില്‍ തുടരുകയാണ്. ഫ്രാന്‍സില്‍ മരണം പന്ത്രണ്ടായിരവും ഇറാനില്‍ നാലായിരവും പിന്നിട്ടു.
Post Your Comments