Latest NewsNewsBahrainGulf

കോവിഡ് 19 പ്രതിരോധ നടപടികൾ കൂടുതൽ ദിവസത്തേക്ക് നീട്ടി ബഹ്‌റൈൻ

മനാമ : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികൾ കൂടുതൽ ദിവസത്തേക്ക് നീട്ടി ബഹ്‌റൈൻ. ഏപ്രിൽ 23വരെ ദീർഘിപ്പിക്കാൻ കിരീടാവകാശിയും സുപ്രീം കമാൻഡറും ഒന്നാം ഉപപ്രധാന മന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന് ഗവൺമെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തു. സുപ്രധാന നിർദേശങ്ങളും നിയന്ത്രണങ്ങളും ചുവടെ.

ജനം വീടുകളിൽ കഴിയുന്നത് തുടരണം. പുറത്തിറങ്ങുന്നത് അത്യാവശ്യത്തിന് മാത്രമായിരിക്കണം.പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണം. പരമാവധി 5 പേർ മാത്രമെ കൂട്ടംകൂടുവാൻ പാടുള്ളു. സിനിമ തിയറ്ററുകൾ,സലൂണുകൾ അടച്ചിടണം. . ജിമ്മുകൾ, ഫിറ്റ്നസ് കേന്ദ്രങ്ങൾ, നീ‍ന്തൽക്കുളങ്ങൾ, റിക്രിയേഷൻ സെന്ററുകൾ എന്നിവ തുറക്കാൻ പാടില്ല. സ്വകാര്യ ക്ലിനിക്കുകളിൽ മെഡിക്കൽ സേവനം അല്ലാത്ത വിഭാഗങ്ങൾ അടച്ചിടുന്നത് തുടരും. റസ്റ്ററന്റുകൾ, ടൂറിസ്റ്റ് ഫെസിലിറ്റി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഡെലിവറി സേവനം മാത്രമേ പാടുള്ളു. ഷീഷാ കഫെകൾ അടച്ചിടണം. അവിടങ്ങളിൽനിന്ന് ടേക് എവേ സംവിധാനം തുടരാം. ഗ്രോസറികളിൽ ആദ്യത്തെ ഒരു മണിക്കൂർ പ്രായമുള്ളവർക്കും ഗർഭിണികൾക്കും മാത്രമായിരിക്കും.

Also read : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉഗാണ്ട ഗവണ്‍മെന്റിനു സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

വാണിജ്യ വ്യവസായ സ്ഥാപനങ്ങളിലും നിയന്ത്രണമുണ്ട്. ജീവനക്കാരും ഉപഭോക്താക്കളും മാസ്ക് ധരിച്ചിരിക്കണം. ജീവനക്കാരുടെ എണ്ണം പരാമവധി കുറയ്ക്കണം. അതോടൊപ്പം നിശ്ചിത അകലം പാലിക്കുന്നത് നിർബന്ധമാക്കണം. കടകൾക്ക് പുറത്ത് വരി നിൽക്കുന്നത് അകലം പാലിച്ചാണെന്ന് ഉറപ്പാക്കണം. സ്ഥാപനങ്ങളിലെ പ്രവേശന ഇടങ്ങളിൽ ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം പാലിച്ചുള്ള അണുനശീകരണം സംവിധാനം ഉറപ്പാക്കണം.

സ്വകാര്യ സംരംഭകർ.വീട്ടിൽ ഇരുന്ന് ജോലി ചെയ്യിക്കുന്നത് പ്രോത്സാഹിപ്പിക്കണം. ജീവനക്കാർ ഒന്നിച്ച് യാത്രചെയ്യുന്ന യാത്രാ സംവിധാനം പരമാവധി ഒഴിവാക്കണം.∙ ജോലിക്കെത്തുന്നവരുടെ എണ്ണം കുറയ്ക്കണം. അകലം പാലിച്ചാണ് ജോലി ചെയ്യുന്നതെന്നും ഉറപ്പുവരുത്തുക

shortlink

Related Articles

Post Your Comments

Related Articles


Back to top button