മനാമ • ബഹ്‌റൈനില്‍ വെള്ളിയാഴ്ച 32 പേര്‍ക്ക് കൂടി പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് 19 കേസുകളുടെ എണ്ണം 850 ആയി.
18 പേര്‍ക്ക് രോഗം ഭേദമായതായും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 495 ആയി.
സ്ഥിരീകരിച്ച പുതിയ കേസുകളിൽ വിദേശത്ത് നിന്ന് വന്ന ആറ് പേരും മുമ്പ് രോഗനിർണയം നടത്തിയ രോഗികളുമായി ബന്ധപ്പെട്ട 26 പേരും ഉള്‍പ്പെടുന്നു. ഇവരില്‍ 18 പേര്‍ പ്രവാസി തൊഴിലാളികളാണ്.
പുതിയ കേസുകളുമായി ബന്ധപ്പെട്ടിരുന്ന എല്ലാവരെയും ക്വാറന്റൈനിലാക്കിയതായും മന്ത്രലായം അറിയിച്ചു.
Post Your Comments