ന്യൂയോര്‍ക്ക്: ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി ഭാഗികമായി പുനസ്ഥാപിച്ച ഇന്ത്യയുടെ നടപടയില്‍ നന്ദി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസിനെതിരേയുള്ള യുദ്ധത്തില്‍ ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിച്ച നരേന്ദ്ര മോദിയുടെ നേതൃപാഠവത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നതായും ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.”ഇന്ത്യക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദി. ഈ സഹായം അമേരിക്ക ഒരിക്കലും മറക്കില്ല. നന്ദി പ്രധാനമന്ത്രി മോദി. താങ്കളുടെ ശക്തമായ നേതൃത്വം ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിക്കുന്നു”. ട്രംപ് ട്വീറ്റ് ചെയ്തു.
മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ അമേരിക്കയ്‍ക്ക് നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നും കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു.ഇത്തരം അസാധാരണമായ സാഹചര്യങ്ങളില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള കൂടുതല്‍ സഹകരണം ആവശ്യമാണെന്നും ഇന്ത്യ-അമേരിക്ക ബന്ധത്തെ സൂചിപ്പിച്ച് ട്രംപ് കൂട്ടിച്ചേര്‍ത്തു.29 മില്ല്യണ്‍ ഡോസ് ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നുകളാണ് ഗുജറാത്തില്‍നിന്ന് അമേരിക്കിയിലേക്ക് കയറ്റി അയച്ചത്.
കോവിഡ് ചികിത്സക്ക് ഫലപ്രദമെന്ന് കണ്ടെത്തിയ ഹൈഡ്രോക്സി ക്ലോറോക്വിൻ : ഇന്ത്യ തന്നെ ലോകജേതാവും താരവും
അതേസമയം ഇന്ത്യയിൽ മതിയായ അളവില്‍ സ്‌റ്റോക്കുണ്ടെന്ന് ഉറപ്പാക്കി ജനങ്ങളോടുള്ള ഉത്തരവാദിത്വം ആദ്യം നിറവേറ്റുമെന്നു സർക്കാർ വ്യക്തമാക്കി . കമ്പനികള്‍ നേരത്തേ സ്വീകരിച്ച കയറ്റുമതി ഓര്‍ഡറുകള്‍ പാലിക്കാനും അനുവദിക്കുമെന്നു വിദേശകാര്യമന്ത്രാലയ വക്‌താവ് വ്യക്‌തമാക്കി. മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിനാണു പല രാജ്യങ്ങളും കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്നത്.
ശാസ്‌ത്രീയ പരീക്ഷണങ്ങളിലൂടെ ഫലം ഉറപ്പാക്കിയിട്ടില്ലെങ്കിലും അറ്റകൈ പ്രയോഗമെന്ന നിലയിലാണിത്. മുപ്പതോളം രാജ്യങ്ങളാണ് ഇന്ത്യയില്‍നിന്ന് ഈ മരുന്നുകള്‍ ലഭിക്കാന്‍ കാത്തിരിക്കുന്നത്.
Post Your Comments