Latest NewsNewsDevotional

പരമ ശിവന്റെ മറ്റു ചില പേരുകൾ അറിയാം

ശിവൻ എന്നാൽ “മംഗളകാരി” എന്ന് അർത്ഥമുണ്ട്. “അൻപേ ശിവം” എന്നാൽ സ്നേഹം എന്നാണ് അർത്ഥം. ത്രിമൂർത്തികൾ ഉൾപ്പെടെ അഞ്ചുമുഖങ്ങളും ചേർന്ന ബ്രഹ്മം അഥവാ പരബ്രഹ്മം ശിവനാകുന്നു. ശിവൻ എന്നാൽ മംഗളകരമായത്, സത്യമായത്, സുന്ദരമായത് എന്നാണ് അർത്ഥം.

ശിവന്റെ അഞ്ച് മുഖങ്ങൾ തന്നെ ആണ് സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നീ പഞ്ചകൃത്യങ്ങൾക്ക് ആധാരം അതിനാൽ ശിവനെ പഞ്ച വക്ത്രൻ എന്ന് വിളിക്കുന്നു. ബ്രഹ്‌മാവ്‌, മഹാവിഷ്ണു, മഹാരുദ്രൻ, മഹേശ്വരൻ, സദാശിവൻ ഇവയാണ് പരബ്രഹ്മമൂർത്തിയായ പരമേശ്വരന്റെ അഞ്ച് മുഖങ്ങൾ.

നിർഗുണ പരബ്രഹ്മവും, പരമാത്മാവും, ഓംകാരവും, സച്ചിദാനന്ദസ്വരൂപവും, സർവേശ്വരനും, ആദിദേവനും, ദേവാദിദേവനും എല്ലാം ശിവൻ  തന്നെ ആകുന്നു. അതിനാൽ തന്നെ സർവ്വ ചരാചരവും ശിവശക്തിമയമാണ്. ബ്രഹ്‌മാവിനും, മഹാവിഷ്ണുവിനും കോടി സൂര്യ തേജസ്സുള്ള ശിവലിംഗത്തിന്റെ ആദിയും, അന്തവും കാണാൻ സാധിക്കാതെ വന്നപ്പോൾ മഹേശ്വരൻ ആദിശക്തി സമേതനായി ശിവശക്തി സ്വരൂപത്തിൽ പ്രത്യക്ഷമായി ദർശനം നൽകി എന്ന് പുരാണങ്ങളിൽ പ്രതിപാദിക്കുന്നു അതിനാൽ മഹാദേവനെ ആദിദേവൻ എന്ന് വിളിക്കുന്നു.

ലോകരക്ഷാർത്ഥം കാളകൂടവിഷം പാനം ചെയ്ത് കണ്ഠത്തിൽ നീലനിറം വന്നതിനാൽ  മഹാദേവനെ നീലകണ്ഠൻ എന്ന് വിളിക്കുന്നു.സർവ്വ ചരാചരത്തിന്റെയും, സർവ്വ ഗുരുക്കന്മാരുടെയും, വേദങ്ങളുടെയും മൂലഗുരു ആയതിനാൽ മഹേശ്വരനെ ദക്ഷിണാമൂർത്തി എന്ന് വിളിക്കുന്നു.

സർവ്വവും ശിവനിൽ അടങ്ങുന്നു എന്നതിനാൽ പരമശിവൻ, പരമേശ്വരൻ, സർവേശ്വരൻ, ഈശ്വരൻ, മഹേശ്വരൻ, സാംബ സദാശിവൻ എന്നീ എണ്ണമറ്റ അനന്തമായ നാമങ്ങളിൽ  അറിയപ്പെടുന്നു. ശിവന്റെ പഞ്ചമുഖങ്ങൾ യഥാക്രമം ഈശാനം, തത്പുരുഷം, അഘോരം, വാമദേവം, സദ്യോജാതം എന്നിവയാണ്.

ശിവൻ(മഹാദേവൻ) പരബ്രഹ്മം, ആദിദേവൻ, ദേവാദിദേവൻ, ആദിശിവൻ, ബ്രഹ്മം, പരമേശ്വരൻ,മഹേശ്വരൻ,സദാശിവൻ, പഞ്ചവക്ത്രൻ, അർദ്ധനാരീശ്വരൻ, ഓംകാരം, ദേവൻ, ഭഗവാൻ, കടവുൾ, ബോലേനാഥ്, കൈലാസനാഥൻ, ശിവലിംഗസ്വരൂപം, ഈശ്വരൻ, സർവ്വേശ്വരൻ, ലളിത ശിവകമേശ്വരൻ, പാർവതി പരമേശ്വരൻ (ലോകമാതാപിതാക്കൾ), ജഗദീശ്വരൻ, ജഗത്‌ നാഥൻ, വിശ്വനാഥൻ, ജഗത് പിതാവ്, ജ്യോതിർലിംഗ മൂർത്തി(സോമനാഥൻ, മല്ലികാർജ്ജുന, മഹാകാലേശ്വരൻ, ഓംകാരേശ്വരൻ, കേദാർനാഥൻ,

ഭീമശങ്കരൻ, വിശ്വനാഥൻ, ത്രയംബകേശ്വരൻ, വൈദ്യനാഥൻ, നാഗേശ്വരൻ, രാമനാഥസ്വാമി, ഘൃഷ്നേശ്വരൻ, അഷ്ടമൂർത്തി(ശർവ്വൻ, ഭവൻ, പശുപതി, ഈശാന, ഭീമാ, രുദ്രൻ, മഹാദേവൻ, ഉഗ്രൻ), മഹാകാലേശ്വരൻ, വൈദ്യനാഥൻ, ദുർഗേശ്വരൻ, പശുപതി, ഗൗരീശ്വരൻ, ലിംഗരാജൻ, ഭുവനേശ്വരൻ, ത്രയംബകേശ്വരൻ, ഗംഗാധരൻ, ശരഭേശ്വരൻ, നവഗ്രഹ മൂർത്തി, വിരൂപാക്ഷൻ, മീനാക്ഷി സുന്ദരേശ്വരൻ, അംബികാനാഥൻ, വിഷ്ണുവല്ലഭൻ, മൃത്യുഞ്ജയൻ, പരമാത്മാവ്, പരമശിവൻ എന്നിവയെല്ലാം ശിവന്റെ അനേകം നാമങ്ങളിലെ ചിലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button