NewsDevotional

ഒരേ ഒരു മഹാമന്ത്രം, മരണത്തെപ്പോലും അതിജീവിക്കാം; ഒരു തവണ ജപിച്ചാൽ പോലും ഫലം

ദീര്‍ഘായുസിനും രോഗശാന്തിക്കും വളരെ ഫലപ്രദമായ മന്ത്രമാണ് മഹാമൃത്യുഞ്ജയ മന്ത്രം. മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. വളരെ ശക്തിയുള്ള മന്ത്രാമാണിത്. ദിവസവും 108 തവണ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് വേഗത്തിൽ ഫലം വേഗമാക്കും. ഋഗ്വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള ഇതിൽ ഭഗവാൻ പരമശിവനെയാണ് സ്തുതിക്കുന്നത്. മൃത്യുഞ്ജയ മന്ത്രം ജപിച്ചാൽ മരണത്തിൽ നിന്നു മോചനം ലഭിക്കും എന്നാണ് വിശ്വാസം.

രോഗബാധ അലട്ടുന്നവരും ദീര്‍ഘായുസ് ആഗ്രഹിക്കുന്നവരും ഈ മന്ത്രം ദിവസവും ഒരു തവണയെങ്കിലും ജപിക്കുക. രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ പേരുകളിലും മഹാമൃത്യഞ്ജയ മന്ത്രം അറിയപ്പെടും.

മൃത്യുഞ്ജ മന്ത്രം അറിഞ്ഞിരുന്നത് മാര്‍ഖണ്ഡേയ ഋഷിക്കു മാത്രമായിരുന്നു. ദക്ഷശാപ ഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയ ഋഷി മഹാമൃതുഞ്ജയ മന്ത്രം ദക്ഷ പുത്രിയായ സതിക്ക് നൽകി. ഇതേത്തുടര്‍ന്നാണ് രഹസ്യമായിരുന്ന മന്ത്രം പുറത്തറിഞ്ഞത്.

മഹാ മൃത്യുഞ്ജയ ഹോമം നടക്കുമ്പോൾ ആർക്കാണോ രോഗം മാറേണ്ടത് ആ വ്യക്തി അവിടെ സന്നിഹിതനായി ഇരിക്കേണ്ടതാണ്. തീരെ മേലാത്ത അവസ്ഥയിലാണെങ്കിൽ അത് ഒഴിവാക്കാം. ഹോമപ്രസാദം തൊടുകയും നെയ്യ് കഴിക്കുകയും വേണം.

കുടുംബത്തിൽ ഒരു മരണം നടക്കുകയും അത് വസുപഞ്ചക ദോഷത്തിൽ ആവുകയും ചെയ്യുമ്പോഴും പിണ്ഡനൂൽദോഷം വരികയും മറ്റും ചെയ്താൽ ബലി ഇടുന്ന ആളുകളുടെ പേരിൽ മഹാമൃതയുഞ്ജയ ഹോമം നടത്തുന്നതാണ് പരിഹാരം. ഇത് വീട്ടിൽ വച്ച് നടത്തുന്നതാണ് ഉത്തമം അല്ലെങ്കിൽ ക്ഷേത്രത്തിൽ വച്ചും ആകാം. ഇത് ചെയ്യുമ്പോൾ കുടുംബാംഗങ്ങളുടെ മുഴുവൻ നാളും പേരും പറഞ്ഞ് ഹോമം നടത്തുന്നതാണ് ഉത്തമം. ഒരു പ്രാവശ്യം ഇത് ചെയ്താൽ 12 വർഷത്തേക്ക് അതിന് ഫലം ഉണ്ടാകും എന്നാണ് വിശ്വാസം.

അമൃത വള്ളി ,പേരാൽ മൊട്ട്, കറുത്ത എള്ള് ,ബലികറുക ,പശുവിൻ പാൽ, മധുരമില്ലാത്ത പാൽപ്പായസചോറ്, പശുവിൻ നെയ്യ് എന്നീ ഏഴ് പ്രധാന ദ്രവ്യങ്ങളാണ് മഹാ മൃത്യുഞ്ജയ ഹോമത്തിന് ഉപയോഗിക്കുന്നത്. എത്ര കഠിന ജ്വര രോഗങ്ങൾക്കും ഈ ഹോമം പരിഹാരമാണ്. കൂടാതെ, ജീവിതത്തിലേക്ക് തിരികെ വരാൻ യാതൊരു സാധ്യതയും ഇല്ലാതെ രോഗാവസ്ഥ പോലും മൃത്യുഞ്ജയ ഹോമത്തിലൂടെ മാറ്റാൻ സാധിക്കുമെന്ന് പറയപ്പെടുന്നു. ഈ ഹോമം പാപഹരം കൂടി ആയതിനാലാണ് ഇപ്രകാരം സാധിക്കുന്നത്. ജാതക പ്രകാരം ദശാസന്ധി ദോഷം വരുന്ന ഘട്ടങ്ങളിലും ഈ ഹോമം ചെയ്യുന്നത് ഉത്തമമാണ്.

മഹാമൃത്യുഞ്ജയ മന്ത്രം:

ഓം ത്ര്യംബകം യജാമഹെ

സുഗന്ധിം പുഷ്ടി വര്‍ധനം

ഉര്‍വാരുകമിവ ബന്ധനാത്

മൃത്യോര്‍ മുക്ഷീയ മാമൃതാത്

സാരം – ത്രിലോചനനായ ഭഗവാനെ ഞങ്ങൾ ധ്യാനിക്കുന്നു. സുഗന്ധത്തെയും അഭിവൃദ്ധിയെയും വർധിപ്പിക്കുന്ന അങ്ങ്, വെള്ളരിക്കയെ അതിന്റെ തണ്ടിൽ നിന്നും വേർപെടുത്തുന്നതു പോലെ മരണത്തിൽ നിന്നു ഞങ്ങളെ മോചിപ്പിച്ചാലും, പക്ഷേ അമരത്വത്തിൽനിന്നല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button