നമ്മളെല്ലാവരും ദേവീദേവന്മാരെക്കുറിച്ച് അറിയുന്നത് ചെറുപ്പ കാലം മുതൽ കേട്ടിട്ടുള്ളതും വായിച്ചിട്ടുള്ളതുമായ കഥകളിൽക്കൂടിയാണ്. എന്നാൽ ദേവീദേവന്മാരുടെ ഉപാസനയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു പിന്നിലുള്ള ശാസ്ത്രം, ദേവീദേവന്മാരുടെ തത്ത്വം, ശക്തി ഇതിന്റെ പിന്നിലുള്ള ശാസ്ത്രം നമുക്ക് അറിയില്ല. ദേവീ-ദേവന്മാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞിരുന്നാൽ ഭഗവാനിൽ കൂടുതൽ വിശ്വാസം ഉണ്ടാകുകയും ഈ വിശ്വാസം പിന്നീട് ദൃഢമാകുകയും ദേവതോപാസനയും സാധനയും നല്ല രീതിയിൽ നടക്കുകയും ചെയ്യും. ശിവനെക്കുറിച്ച് പല ധർമഗ്രന്ഥങ്ങളിലും അപാരമായ ജ്ഞാനമുണ്ട്. അതിലെ എല്ലാം പഠിച്ച് മനസ്സിലാക്കുവാൻ നമുക്ക് ഒരു ജന്മം മതിയാവില്ല. എന്നാൽ ശിവന്റെ ഉപാസന ചെയ്യാൻ നാം അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ നമുക്ക് ഈ ലേഖനത്തിലൂടെ മനസ്സിലാക്കാം.
’ശിവൻ’ എന്നു വച്ചാൽ മംഗളകരവും കല്യാണസ്വരൂപവുമായ തത്ത്വം. ശിവൻ സ്വയം സിദ്ധനും സ്വയം പ്രകാശിയുമാണ്. ശിവൻ സ്വയം പ്രകാശിച്ചുകൊണ്ട് ഈ സന്പൂർണ വിശ്വത്തെയും പ്രഭാമയമാക്കുന്നു. അതിനാലാണ് ശിവനെ ’പരബ്രഹ്മം’ എന്നു വിളിക്കുന്നത്.
ശിവന് ശങ്കരൻ, സഹാകാലേശ്വരൻ, മഹാദേവൻ, ഭാലചന്ദ്രൻ, കർപ്പൂരഗൌരൻ, നീലകണ്ഠൻ എന്നിങ്ങനെ പല പേരുകളുമുണ്ട്.
ശിവലിംഗത്തിനു മുന്പിൽ നിൽക്കുന്പോൾ വലതു വശത്ത് അഭിഷേക ജലത്തിന്റെ ഓവ് കാണാം. പ്രദക്ഷിണം വയ്ക്കുന്പോൾ ഇടതു വശത്തുകൂടി നടന്ന് ഓവിന്റെ മറുവശം വരെ പോകുക. ഇനി ഓവ് മുറച്ചു കടക്കാതെ തിരിച്ച് പ്രദക്ഷിണം തുടങ്ങിയ സ്ഥലം വരെ വന്ന് പ്രദക്ഷിണം പൂർണമാക്കുക. ശിവലിംഗം മനുഷ്യ പ്രതിഷ്ഠിതമോ മനുഷ്യ നിർമിതമോ ആണെങ്കിൽ മാത്രമേ ഈ നിയമം ബാധകം ആകുകയുള്ളൂ. സ്വയംഭൂ അല്ലെങ്കിൽ ചലലിംഗത്തിന് (വീട്ടിൽ സ്ഥാപിച്ച ലിംഗം) ഇത് ബാധകമല്ല. ശിവക്ഷേത്രങ്ങളിലെ ഒാവ് എന്നു വച്ചാൽ ശക്തിയുടെ പ്രവാഹമാർഗം. അതിനാൽ അതിനെ മുറിച്ചു കടക്കുന്പോൾ അതിൽനിന്നും വരുന്ന ശക്തി നമുക്ക് സഹിക്കുവാൻ കഴിഞ്ഞെന്നു വരില്ല. ഒാവിന്റെ മുന്പിൽ നിന്നാൽ ഈ ശക്തി നമുക്ക് അനുഭവപ്പെടും. കൂടെ കൂടെ ഒാവ് മുറിച്ച് കടന്നാൽ ഈ ശക്തിയുടെ ബുദ്ധിമുട്ടുണ്ടാകാൻ സാധ്യതയുണ്ട്.
ശിവന് കൂവളയില എന്തിന്, എങ്ങനെ അർപ്പിക്കണം ?
ത്രിദലം ത്രിഗുണാകാരം ത്രിനേത്രം ച ത്യ്രായുധം
ത്രിജന്മപാപസംഹാരം ഏകബില്വം ശിവാർപണം.
അർഥം : മൂന്ന് ഇലകളുള്ളതും ത്രിഗുണങ്ങളെപ്പോലെയുള്ളതും, മൂന്ന് കണ്ണുകൾ പോലെയുള്ളതും, മൂന്ന് ആയുധങ്ങൾ ധരിച്ചതു പോലെയുള്ളതും മൂന്ന് ജന്മങ്ങളിലെ പാപങ്ങളുടെ ക്ഷാളനം ചെയ്യുന്നതുമായ ഈ കൂവളയില ഞാൻ ശിവന് സമർപ്പിക്കുന്നു.
കൂവളത്തിലയിൽ ശിവതത്ത്വം കൂടുതൽ ആകർഷിക്കാനുള്ള കഴിവുള്ളതിനാൽ ശിവന് അത് അർപ്പിക്കുന്നു. ശിവന് 3 ഇലകൾ ഒരുമിച്ചുള്ള കൂവളത്തിലകൾ അർപ്പിക്കുന്പോൾ ഇലയുടെ അഗ്രഭാഗം നമ്മുടെ നേരെ വരത്തക്ക രീതിയിൽ ശിവലിംഗത്തിൽ കമഴ്ത്തി വയ്ക്കുക. ഇതിലൂടെ ഇലകളിൽനിന്നും നിർഗുണ തലത്തിലെ സ്പന്ദനങ്ങൾ കൂടുതൽ അളവിൽ പ്രക്ഷേപിക്കപ്പെട്ട് ഭക്തർക്ക്് അതിന്റെ ഗുണം ലഭിക്കുന്നു.
Post Your Comments