തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് വരുമാനമാര്‍ഗങ്ങള്‍ നിലച്ചു . ഏപ്രിലിലെ ശമ്പളത്തിന് പണമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാറിന്റെ ഈ സ്ഥിതി ധനമന്ത്രി തോമസ് ഐസക് വിശദീകരിച്ചു. സാലറി ചാലഞ്ച് ചര്‍ച്ചയ്‌ക്കെടുക്കുന്നതിനു മുമ്പായിരുന്നു ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍. ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കരുതെന്നാണ് കേന്ദ്രനിലപാടെന്നറിയുന്നു. സാലറി ചാലഞ്ച് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ കേന്ദ്രനിലപാട് നിര്‍ണായകമാകും. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റേയും മറ്റ് സംസ്ഥാന സര്‍ക്കാരുകളുടേയും നിലപാട് വ്യകത്മായ ശേഷം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ നിലപാടെടുക്കും.
കഴിഞ്ഞ മാസത്തെ ശമ്പളം കൊടുത്തുകഴിഞ്ഞു. അടുത്ത ശമ്പളത്തിന് ഇനി മൂന്നാഴ്ച ശേഷിയ്ക്കുന്നുണ്ട്. അതിനാല്‍ ആവശ്യമെങ്കില്‍ 13ന് ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും
Post Your Comments