മെരിലാന്റ്: റോബര്‍ട്ട് എഫ് കെന്നഡിയുടെ ചെറുമകനായ എട്ട് വയസ്സുകാരന്‍ ഗിദിയോന്‍ മക്‌ക്കീന്റെ മൃതദേഹം കണ്ടെത്തി. അമ്മയുടെ മൃതദേഹം കണ്ടെടുത്ത് രണ്ട് ദിവസത്തിന് ശേഷം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 1:40 ഓടെയാണ് ഗിദിയോന്‍ മക്‌ക്കീന്റെ മൃതദേഹം കണ്ടെത്തിയത്.
അമ്മ മേവ് മക്‌ക്കീനെ (40) കണ്ടെത്തിയ സ്ഥലത്ത് നിന്ന് രണ്ടായിരം അടി അകലെ നിന്നാണ് മകന്റെ മൃതദേഹം കണ്ടെത്തിയതെന്ന് മെരിലാന്‍ഡ് നാച്ചുറല്‍ റിസോഴ്സസ് പോലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ചെസാപീക്ക് ഉള്‍ക്കടലില്‍ ശക്തമായ കാറ്റിനെത്തുടര്‍ന്നാണ് ഇവര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞതും അമ്മയും മകനും അമ്മയും 25 അടി താഴ്ചയിലേക്ക് മുങ്ങിപ്പോയതും. കഴിഞ്ഞ അഞ്ചു ദിവസമായി ഇരുവര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ തുടരുകയായിരുന്നു..
മെരിലാന്റിലെ ഷാഡി സൈഡ് തീരത്തുനിന്നാണ് ഇരുവരും വള്ളത്തില്‍ പുറപ്പെട്ടത്. ഏകദേശം 2.3 മൈല്‍ അകലെ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.
മൊയ്തീന്‍ പുത്തന്‍ചിറ
Post Your Comments