കോന്നി: കോയമ്പത്തൂരിലെ കോളേജില്‍നിന്നെത്തി കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ വിദ്യാര്‍ഥിനിയുടെ വീടാക്രമിച്ച കേസില്‍ മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തണ്ണിത്തോട് മോഹനവിലാസത്തില്‍ രാജേഷ് (46), പുത്തന്‍പുരയ്ക്കല്‍ അശോകന്‍ (43), അശോക് ഭവനത്തില്‍ അജേഷ് (46) എന്നിവരെയാണ് തണ്ണിത്തോട് പോലീസ് അറസ്റ്റുചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. വീട്ടില്‍ വിദ്യാര്‍ഥിനി നിരീക്ഷണത്തിലിരിക്കുമ്പോള്‍ പിതാവ് നാട്ടിലിറങ്ങി നടക്കുന്നതില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
പിതാവിനെ ആക്രമിക്കുമെന്ന് തണ്ണിത്തോട് മാഗസിന്‍ എന്ന വാട്സാപ്പ് ഗ്രൂപ്പില്‍നിന്നുണ്ടായ ഭീഷണിയെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ചൊവ്വാഴ്ച മുഖ്യമന്ത്രിക്കു പരാതി നല്‍കി. രാത്രി എട്ടോടെ ബൈക്കുകളിലെത്തിയവര്‍ കുട്ടിയുടെ വീട് ആക്രമിക്കുകയായിരുന്നു.കതക് പൊളിച്ച് അകത്തുകടന്ന ഇവര്‍ ഉപകരണങ്ങള്‍ തകര്‍ത്തു. വിദ്യാര്‍ഥിനിയുടെ പിതാവിനെ കല്ലെറിഞ്ഞു. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
മര്‍ക്കസ് മേധാവി മൗലാനാ സാദിനെകണ്ടെത്തി; ക്വാറന്റൈന്‍ കഴിഞ്ഞാല്‍ ചോദ്യംചെയ്യും
അതിന് പിന്നാലെയാണ് വീട് ആക്രമിക്കപ്പെട്ടത്. ആരായാലും ഇത്തരം കാര്യങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ഇത്തരം സമീപനം സ്വീകരിക്കുന്നവരെയും അക്രമം കാണിക്കുന്നവരെയും ഒറ്റപ്പെടുത്തണം -ഇന്നലെ വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.സംഭവത്തില്‍ ആറു പേര്‍ക്കെതിരേയാണ് കേസെടുത്തത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് തണ്ണിത്തോട് പോലീസ് അറിയിച്ചു.
Post Your Comments