KeralaUSALatest NewsNewsInternational

കോ​വി​ഡ് 19, അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു : മരണപ്പെട്ട മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 12 ആ​യി

ന്യൂയോർക്ക് : കോ​വി​ഡ് 19 ബാധിച്ച് അമേരിക്കയിൽ ഒരാൾ കൂടി മരിച്ചു.കോ​ട്ട​യം സ്വ​ദേ​ശിയും ന്യൂ​യോ​ർ​ക്ക് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നും റോ​ക്ലാ​ൻ​ഡ് കൗ​ണ്ടി വാ​ലി കോ​ട്ട​ജി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ പൊ​ൻ​കു​ന്നം സ്വ​ദേ​ശി പ​ട​ന്ന​മാ​ക്ക​ൽ മാ​ത്യു ജോ​സ​ഫ് (78) ആ​ണ് മരണപ്പെട്ടത്. സം​സ്കാ​രം ന്യൂ​യോ​ർ​ക്കി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് ന​ട​ത്തും. അ​ന്പ​തു​വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ൽ സ്ഥി​ര​താ​മ​സ​മാ​യിരുന്നു. ഭാ​ര്യ : റോ​സ​ക്കു​ട്ടി, മക്കൾ : ഡോ. ​ജി​ജോ ജോ​സ​ഫ് (ന്യൂ​യോ​ർ​ക്ക്), ഡോ. ​ജി​ജി അ​ഞ്ജ​ലി ജോ​സ​ഫ്, മരുമകൻ : അ​ബി (ഫി​ലാ​ഡ​ൽ​ഫി​യ).

Also read : കൊവിഡിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യക്കാര്‍ ചെയ്യേണ്ടതിനെ കുറിച്ച് വുഹാനിലെ മലയാളികള്‍ പറയുന്നത് ഇങ്ങനെ

ഇതോടെ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 12 ആ​യി. മ​രി​ച്ച​വ​രി​ൽ 11 പേ​രും ന്യൂ​യോ​ർ​ക്കി​ൽ താമസിക്കുന്നവരാണ്. നാ​ല് സ്ത്രീ​ക​ള​ട​ക്കം 16 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button