ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാനാ സാദിനെ ന്യൂഡല്‍ഹിയിലെ സക്കീര്‍ നഗര്‍ മേഖലയില്‍നിന്നു കണ്ടെത്തിയതായി സൂചന. ക്വാറന്റൈന്‍ സമയപരിധി തീരുമ്പോള്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നു ഡല്‍ഹി പോലീസ് അറിയിച്ചു.കോവിഡ് 19 വ്യാപനം തടയുന്നതിനായുള്ള ലോക്ക്‌ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനു മസൂദും ഭാര്യയുമടക്കം ഏതാനും പേര്‍ക്കെതിരേ കേസെടുത്തിരുന്നു. മാര്‍ച്ച് 31 മുതല്‍ മസൂദ് ഒളിവിലാണ്.
പോലീസിന്റെ മുന്നറിയിപ്പുണ്ടായിട്ടും കഴിഞ്ഞ മാസം മര്‍ക്കസില്‍ മതസമ്മേളനം നടത്തിയെന്നാണു കേസ്. അതേ സമയം, മൗലാന സാദ് ഒളിവില്‍പ്പോയതാണെന്ന വാര്‍ത്ത മര്‍ക്കസ് അധികൃതര്‍ നിഷേധിച്ചു.തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ വിദേശത്തുനിന്നുള്ള നൂറുകണക്കിന് ആളുകളടക്കം ആയിരങ്ങളാണു പങ്കെടുത്തത്. സമ്മേളനത്തില്‍ പങ്കെടുത്ത 600 പേര്‍ക്കു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് 19 സ്‌ഥിരീകരിച്ചിട്ടുണ്ട്.
സമ്മേളനത്തില്‍ പങ്കെടുത്തവരുമായി സമ്പര്‍ക്കത്തിലായ 25,000 പേര്‍ നിരീക്ഷണത്തിലാണ്.നിസാമുദ്ദീനിലെ മതസഭയിൽ കുറഞ്ഞത് 9,000 പേർ പങ്കെടുത്തു. പിന്നീട് പങ്കെടുത്തവരിൽ പലരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രയായി എന്നുമാണ് റിപ്പോർട്ട്.
Post Your Comments