ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനു പിന്നില്‍ ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനമാണ്. സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള നിരവധിയാളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിവാദങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് തബ്ലീഗ് ജമാഅത്ത് മോധാവി മൗലാനാ സാദ്.
കുറച്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് കരുതി രാജ്യത്തെ കൊവിഡ് കേസുകളുടെ ഉത്തരവാദിത്തം തങ്ങള്‍ക്കാണോയെന്ന് മൗലാനാ സാദ് ചോദിക്കുന്നു. അഭിഭാഷകന്‍ മുഖേന ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മൗലാനാം സാദ്. പൊലീസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അഭിമുഖത്തില്‍ വ്യക്തമാക്കി.
‘സമ്മേളനത്തില്‍ പങ്കെടുത്ത കുറച്ച് പേര്‍ക്ക് കൊവിഡ് ബാധിച്ചത് നിര്‍ഭാഗ്യകരമാണ്, പക്ഷേ ഭൂരിഭാഗം തബ്ലീഗ് അംഗങ്ങള്‍ക്കും രോഗമില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഇന്ത്യയില്‍ രോഗം പടര്‍ത്തിയതിന്റെ ഉത്തരവാദിത്തം ഞങ്ങള്‍ക്കാണോയെന്ന് നിരന്തരം നിങ്ങള്‍ ചോദിക്കുന്നു. എങ്ങനെയാണ് ഞങ്ങള്‍ ഉത്തരവാദികളാകുന്നത്. രാജ്യത്ത് ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് എപ്പോഴാണ്? ഫെബ്രുവരി അവസാനത്തിലും മാര്‍ച്ചിലുമായി എത്രയോ സ്ഥലങ്ങളില്‍ ആളുകള്‍ ഒത്തുകൂടി. അവര്‍ക്ക് ഉത്തരവാദിത്തമില്ലേ?
കൊവിഡിന്റെ പശ്ചാത്തലത്തില്‍ എന്തുകൊണ്ട് പരിപാടി മാറ്റിവല്ലിച്ചെന്ന ചോദ്യത്തിന് മൗലാന സാദ് നല്‍കിയ മറുപടി ഇങ്ങനെ ‘ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പരിപാടി ആയിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ദൂര സ്ഥലങ്ങളില്‍ നിന്ന് എത്തിത്തുടങ്ങി. ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ ഞങ്ങള്‍ പരിപാടികള്‍ അവസാനിപ്പിക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.’
ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം, താനിപ്പോള്‍ നിരീക്ഷണത്തിലാണെന്നും അറിയിച്ചു.
Post Your Comments