KeralaLatest NewsNews

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരെയും പരിശോധനക്ക് വിധേയരാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദില്ലി നിസാമുദ്ദിനീലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍നിന്നുള്ള എല്ലാവരെയും കണ്ടെത്തി പരിശോധനക്ക് വിധേയരാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്നും ആരോപിച്ച് തെറ്റായ പ്രചാരണം നടക്കുന്നതിനാലുമാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോവിഡ് 19 ബാധിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരല്ലെന്നും ഇവര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ യാത്ര ചെയ്തവരോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്തതിനാലാണ് രോഗം പിടിപെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button