ഗുവാഹട്ടി: ഡല്‍ഹിയിലെ നിസ്സാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിന്റെ പേരില്‍ സംസ്ഥാ നത്ത് മുസ്ലീങ്ങള്‍ക്കിടയില്‍ മതവിദ്വേഷം പരത്തിയ എംഎല്‍എ അറസ്റ്റില്‍. അസമിലെ ആള്‍ ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രന്റ് എംഎല്‍എ അമീനുള്‍ ഇസ്ലാമിനെയാണ് സംസ്ഥാനസര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്.നിസാമുദ്ദീനില്‍ മതസമ്മേളനത്തിന് പോയ ആര്‍ക്കും കൊറോണ ബാധയില്ല. മുസ്ലീം സമൂഹ ത്തെ നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്.
ഐസലോഷന്‍ വാര്‍ഡുകള്‍ തടങ്കല്‍പാളയങ്ങളാണ് എന്നീ വിദ്വേഷം പരത്തുന്നതും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ പ്രസ്താവനകളാണ് അമീനുള്‍ നടത്തിയതെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. മുസ്ലിങ്ങള്‍ക്കെതിരെ ബിജെപി സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്നും നിസാമുദ്ദീനിലെ മതചടങ്ങില്‍ പങ്കെടുത്തു മടങ്ങിയെത്തിയവരെ ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. മാത്രമല്ല ആരോഗ്യമുള്ള വ്യക്തികളെയും കൊറോണ വൈറസ് രോഗികളായി ചിത്രീകരിക്കാന്‍ അവര്‍ക്ക് കുത്തിവയ്പ്പുകള്‍ നല്‍കുന്നുണ്ടെന്നും ഇയാൾ ആരോപിക്കുന്നു.
അതേസമയം ആകെ 24 പേരാണ് അസമില്‍ നിന്നും തബ് ലീഗ് സമ്മേളനത്തിന് പോയതായി നിലവില്‍ കിട്ടിയിരിക്കുന്ന വിവരം. ഇവരാരും ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കാത്തതിനാല്‍ കര്‍ശന നിയമനടപടിയാണ് സംസ്ഥാനം സ്വീകരിച്ചിരിക്കുന്നത്. നിസാമുദ്ദീന്‍ മര്‍ക്കസിലെ ആര്‍ക്കും കൊറോണയില്ല. ആകെ ഒരാളാണ് മരിച്ചത്. അതും മറ്റു രോഗങ്ങളാലാണ്. നഴ്‌സുമാര്‍ മന:പൂര്‍വ്വം മരുന്നുകള്‍ കുത്തിവച്ച് സമ്മേളനത്തിന് പോയവരെ രോഗികളാക്കുകയാണെന്നും അമീനുള്‍ പ്രചരിപ്പിച്ചിരുന്നു.
എല്ലാ ദേശീയ അന്തര്‍ദേശീയ മാദ്ധ്യമങ്ങളും മുസ്ലീങ്ങളെ മന:പൂര്‍വ്വം മോശമായി ചിത്രീകരി ക്കുകയാണ്. അസം ആരോഗ്യവകുപ്പും അസത്യപ്രചരണമാണ് നടത്തുന്നതെന്നും അമീനുള്‍ തന്റെ പ്രചാരണങ്ങളിലൂടെ അനുയായികളെ തെറ്റിദ്ധരിപ്പിച്ചതായും പോലീസ് ചൂണ്ടിക്കാട്ടി.
Post Your Comments