ബംഗളുരു: ഒഡീഷയ്ക്ക് പിന്നാലെ ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ച് കര്‍ണാടകയും. ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടാന്‍ ആലോചിക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ വ്യക്തമാക്കി. എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം നാളെ പ്രധാനമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം കൈക്കൊള്ളുമെന്നും യെദ്യൂരപ്പ അറിയിച്ചു. നേരത്തെ ഒഡീഷയില്‍ ലോക്ക് ഡൗണ്‍ നീട്ടിയിരുന്നു .
ഏപ്രില്‍ 30 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്‍െ്റ തീരുമാനം വരുന്നതിന് മുമ്പാണ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം ദേശീയ തലത്തില്‍ ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ ആലോചിക്കുന്നുണ്ട്. ഭൂരിിഭാഗം സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടുന്നതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
എല്ലാ സംസ്ഥാനങ്ങളോടും ആലോചിച്ച ശേഷമായിരിക്കും കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കുക. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി നടക്കുന്ന യോഗത്തിന് ശേഷം കേന്ദ്രം അന്തിമ തീരുമാനം പ്രഖ്യാപിക്കും.
Post Your Comments