ബംഗളൂരു: കോവിഡ് വ്യാപനത്തിന് കുറവുകൾ വന്നതോടെ കര്‍ണാടകയില്‍ പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. ജൂലായ് 26 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനും 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് സിനിമ ഹാളുകളും ഓഡിറ്റോറിയവും പ്രവര്‍ത്തിക്കാനും അനുമതി. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണ് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.
അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഓഫ്‌ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഒരു ഡോസ് വാക്സിൻ എങ്കിലും എടുക്കണം. രാത്രി കര്‍ഫ്യൂവിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി പത്തുമുതൽ രാവിലെ അഞ്ചുവരെയാണ് നിയന്ത്രണം. തിങ്കളാഴ്ച മുതല്‍ പുതിയ ഇളവുകള്‍ നിലവില്‍ വരുമെന്നും അറിയിച്ചു.
Post Your Comments