തിരുവനന്തപുരം: കോവിഡ് ഭീഷണിയില്‍ സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് പുറത്തിറങ്ങിയവരുടെ എണ്ണം ഞെട്ടിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധ ജയിലുകളില്‍ നിന്നായി 1400 തടവുകാര്‍ ജാമ്യത്തിലും പരോളിലും പുറത്തിറങ്ങി. 550 വിചാരണ തടവുകാരെയും 850 ശിക്ഷാതടവുകാരെയുമാണ് പരോളില്‍ വിട്ടയച്ചത്. വൈറസ് സംസ്ഥാനത്ത് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പരോള്‍ കൂടുതല്‍ ഉദാരമാക്കണമെന്ന് ജയില്‍ മേധാവി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പരോള്‍ ഇനിയും ഉദാരമാക്കുമെന്നാണ് ജയില്‍ വകുപ്പ് പറയുന്നത്. ഇതിനായി മൂന്ന് ശുപാര്‍ശകളാണുള്ളത്. 50 വയസ് കഴിഞ്ഞ സ്ത്രീ തടവുകാര്‍ക്കും 60 വയസു കഴിഞ്ഞ പുരുഷ തടവുകാര്‍ക്കും പരോള്‍ നല്‍കണമെന്നും, അടിയന്തര പരോളില്‍ പുറത്തിറങ്ങി പ്രശ്‌നങ്ങളുണ്ടാക്കാത്തവര്‍ക്കും പരോള്‍ നല്‍കണമെന്നും മൂന്നില്‍ രണ്ട് കാലം ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയവരെയും വിട്ടയക്കണമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്. ജയിലിലെ തിരക്ക് കുറയ്ക്കാനാണ് പുതിയ നിര്‍ദ്ദേശം.
Post Your Comments