ന്യൂഡൽഹി: കോവിഡ് രൂക്ഷമായി ബാധിച്ച ഒമ്പതു സംസ്ഥാനങ്ങളിലേക്ക് ഉന്നത സംഘത്തെ അയച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, തമിഴ്നാട്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പത്തു സംഘങ്ങളായാണ് അയച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പ്രദേശിക നേതൃത്വത്തെ ഇവർ സഹായിക്കുമെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലുവ് അഗര്‍വാള്‍ അറിയിച്ചു. 49,000 വെന്റിലേറ്ററുകൾ നിര്‍മിക്കാനുള്ള കരാർ നൽകി. കോവിഡ് രോഗികളെ പരിചരിക്കുമ്പോൾ അണിയുന്ന വ്യക്തിഗത സുരക്ഷാ വസ്ത്രങ്ങൾ (പിപിഇ) 1.7 കോടി എണ്ണത്തിന് ഓർഡർ നൽകിയിട്ടുണ്ട്.20 തദ്ദേശീയ ഉത്പാദകരാണ് സുരക്ഷാവസ്ത്രങ്ങളുണ്ടാക്കുന്നതെന്നും 5,000 റെയിൽവേ കോച്ചുകളിൽ 80,000 നിരീക്ഷണ കിടക്കകൾ തയാറാണെന്നും അഗര്‍വാള്‍ വ്യക്തമാക്കി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 540 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 5,734 ആയി ഉയർന്നെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. 5,095 പേര് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 473 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളില്‍ 17 പേരുടെ റിപ്പോർട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് ആകെ 166പേർ മരിച്ചു.
ഏറ്റവും കൂടുതല്‍ രോഗബാധിച്ചവരും മരിച്ചവരും മഹാരാഷ്ട്രയിലാണ്.1135 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 72 പേര് മരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയില്‍ രോഗികളുടെ എണ്ണവും മരണവും ഉയരുന്നത് സംസ്ഥാനത്ത് കനത്ത ആശങ്കയ്ക്ക് കാരണമാകുന്നു. തമിഴ്നാടാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇവിടെ 738 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു ഡല്‍ഹിയില്‍ 669 പേര്‍ക്കും തെലങ്കാനയില്‍ 427 പേര്‍ക്കും രാജസ്ഥാനില്‍ 381 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ കേരളം എട്ടാമതാണ് . 345 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ കണ്ടെത്തിയത്.
Post Your Comments