ദില്ലി: കൊവിഡ് പരത്തുന്നു എന്നാരോപിച്ച് ദില്ലിയില്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം. ദില്ലിയിലെ ഗൗതം നഗറിലാണ് സംഭവം. വനിതാ ഡോക്ടര്‍മാരെ ആക്രമിച്ച 42കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സഫ്ദര്‍ജംഗ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരാണ് കൊവിഡിന്റെ പേരില്‍ പരസ്യമായി കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്.പഴങ്ങള്‍ വാങ്ങാനായി ഡോക്ടര്‍മാര്‍ വീട്ടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. 29കാരിയായ ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രദേശവാസിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ഹൗസ് ഖാസ് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. കൊവിഡ് -19 പരത്താനായി പുറത്തിറങ്ങി നടക്കുകയാണെന്ന് ആക്രോശിച്ചുകൊണ്ട് അയല്‍വാസി ഡോക്ടര്‍മാരുടെ നേര്‍ക്ക് ഓടിയെത്തി. ആശുപത്രിയില്‍ നിന്ന് കൊവിഡ് വൈറസിനെ കൊണ്ട് വന്ന് പ്രദേശത്ത് പരത്തുകയാണ് എന്ന് ആരോപിച്ചാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്.ഇതിനെതിരെ പ്രതികരിച്ചപ്പോഴായിരുന്നു ആക്രമണം. ഡല്‍ഹിയില്‍ കഴിഞ്ഞദിവസങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവത്തകര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.
ഇതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.ഡോക്ടര്‍മാര്‍ പ്രതികരിച്ചപ്പോള്‍ ഇയാള്‍ അവരില്‍ ഒരാളുടെ കൈ പിടിച്ച് തിരിക്കുകയും പുറകിലോട്ട് തളളുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. സാമൂഹ്യ അകലം പാലിക്കാതെ ഡോക്ടര്‍മാര്‍ ജനവാസ കേന്ദ്രത്തില്‍ കൊവിഡ് പരത്തുകയാണ് എന്നും ഇയാള്‍ ആക്ഷേപിച്ചു.നേരത്തെ ഗുജറാത്തിലും തെലങ്കാനയിലും സമാനമായ ആക്രമണങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് നേരെ നടന്നിരുന്നു. കൊവിഡ് പ്രതിരോധ നടപടികള്‍ ദില്ലി സര്‍ക്കാര്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ദില്ലിയില്‍ 20 കൊവിഡ് ഹോട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഈ സ്ഥലങ്ങള്‍ പൂര്‍ണമായും അടച്ചിട്ടു. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും ഇവിടെ നിന്ന് ആരെയും പുറത്തേക്ക് പോകാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കും..ഈ സ്ഥലങ്ങളില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ഡല്‍ഹിയില്‍ മാസ്ക് ധരിക്കാതെ ആരും പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
മുംബയിലും ചണ്ഡിഗഢിലും യു.പിയിലും നേരത്തേ പുറത്തിറങ്ങുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. നിയന്ത്രണങ്ങള്‍ ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് അറിയുന്നത്. അതിനിടെ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ ഡല്‍ഹിയിലെ ഇരുപത് ഹോട്ട്സ്പോട്ടുകള്‍ കഴിഞ്ഞദിവസം അടച്ചിരുന്നു.
Post Your Comments